ഫ്രാന്‍സില്‍ റിസോര്‍ട്ടില്‍ ഹിമപാതം:നാലു മരണം
പാരിസ്: ഫ്രാന്‍സിലെ സ്കീ റിസോര്‍ട്ടിലുണ്ടായ ഹിമപാതത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. ദക്ഷിണ ഫ്രാന്‍സിലെ ടൈന്‍സ് മേഖലയിലാണ് ഹിമപാതമുണ്ടായത്. റിസോര്‍ട്ടില്‍ സ്കീയിങ് പരിശീലിക്കുകയായിരുന്നവര്ക്ക് നേമെര മഞ്ഞുമല ഇടിഞ്ഞു വീഴുകയായിരുന്നു.
എട്ടു സ്കിയിങ് താരങ്ങളും ഒരു ഗൈഡുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ നാലു പേര് തല്‍ക്ഷണം മരിച്ചു. ശേഷിക്കുന്ന അഞ്ചു പേര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
കടുത്ത മഞ്ഞുവീഴ്ച്ച ഉള്ള പ്രദേശമാണ് ടൈന്‍സ്. എന്നാല്‍ ഹിമപാതം അടുത്തിടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തില്ല.
അവധിക്കാലം ചെലവഴിക്കാനായി നിരവധി സഞ്ചാരികള്‍ എത്തുന്ന സ്ഥലം കൂടിയാണിത്. മരിച്ചവരെല്ലാം ഫ്രഞ്ച് പൗരന്മാരാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി രണ്ടു ഹെലികോപ്ടറുകളും മറ്റു സേവനങ്ങളും ലഭ്യമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഫ്രാന്‍സില്‍ സ്കീയിങ് സീസണ് രാജ്യത്തിന്റെ വരുമാനത്തിന്റെ പ്രധാന ഘടകമാണ്. ഈ വര്‍ഷം സീസണ് തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ദുരന്തം കൂടിയാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."