പ്ലസ് ടുക്കാരെ കരസേന വിളിക്കുന്നു
കരസേനയില്‍ ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം (പെര്‍മനന്റ് കമ്മിഷന്‍) 36ാമത് കോഴ്‌സിലേക്കുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും.
ആകെയുള്ളത് 90 ഒഴിവുകളാണ്. അവിവാഹിതരായ പുരുഷന്‍മാര്‍ മാത്രമേ അപേക്ഷിക്കാവൂ. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനിയറിങ് ബിരുദവും ലഭിക്കും.
അടുത്ത ജനുവരിയിലാണ് കോഴ്‌സ് ആരംഭിക്കുക. ഇതിലേക്കായി മെയ് 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:
പ്രായപരിധി: അപേക്ഷിക്കുന്നയാളുടെ പ്രായം പതിനാറരയ്ക്കും പത്തൊന്‍പതരയ്ക്കും ഇടയിലാവണം. 1997 ജൂലൈ ഒന്നിനു മുന്‍പും 2000 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്.
യോഗ്യത: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് (പി.സി.എം) എന്നിവ പഠിച്ച് കുറഞ്ഞത് 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം
അഞ്ചു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനിയറിങ് ബിരുദം ലഭിക്കും. പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് റാങ്കില്‍ നിയമനവും ലഭിക്കും. ഉദ്യോഗക്കയറ്റത്തിനും സാധ്യതയുണ്ട്.
എന്നാല്‍, പരിശീലനത്തിനു ചേര്‍ന്നവര്‍ അതു തീരുംവരെ വിവാഹിതരാകാന്‍ പാടില്ല.
തെരഞ്ഞെടുപ്പില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ 2016 ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബറില്‍ ഭോപ്പാല്‍, ബാംഗ്ലൂര്‍, അലഹബാദ് എന്നിവിടങ്ങളില്‍ നടക്കുന്ന എസ്.എസ്.ബി ഇന്റര്‍വ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായി അഞ്ചു ദിവസമാണ് ഇന്റര്‍വ്യൂ നടക്കുക. സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുമുണ്ടാകും.
അപേക്ഷിക്കേണ്ട വിധം: വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിച്ച്, അതിന്റെ രണ്ടു പ്രിന്റൗട്ടെടുത്ത് നിര്‍ദേശങ്ങളില്‍ കാണിച്ചിരിക്കുന്നവ ചെയ്ത ശേഷം സര്‍ട്ടിഫിക്കറ്റുകളുമായി വേണം ഇന്റര്‍വ്യൂവിനെത്തേണ്ടത്. വിജ്ഞാപനത്തിന്റെ പൂര്‍ണവിവരങ്ങള്‍, ശാരീരിക യോഗ്യത, മറ്റു നര്‍ദേശങ്ങള്‍ എന്നിവ അറിയുന്നതിനും അപേക്ഷിക്കുന്നതിനുമായി www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: ജൂണ്‍ 30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."