ജിഷ്ണു; യൂത്ത് കോണ്‍ഗ്രസ് നിരാഹാരം തുടങ്ങി
വടകര: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ രാഗേഷിന്റെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ നിരാഹാര സമരം വടകരയില്‍ തുടങ്ങി. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച കേസ് അട്ടിമറിക്കാന്‍ പിണറായിയും കോളജ് മാനേജ്മെന്റും ഒത്തുകളിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി അനൂപ് വില്ല്യാപ്പള്ളി അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, അഡ്വ. ഐ. മൂസ, ആദം മുല്‍സി, ശശിധരന് കരിമ്പനപാലം, കമനീഷ് എടക്കുടി, റിജേഷ് നരിക്കാട്ടേരി, അഡ്വ. പി.ടി.കെ നജ്മല്‍, പ്രമോദ് കക്കട്ടില്‍, ബാബു ഒഞ്ചിയം, സുനില്‍ മടപ്പള്ളി, കാവില്‍ രാധാകൃഷ്ണന്, ശ്രീജേഷ് ഊരത്ത്, കെ.പി ബിജു, വി.പി ദുല്‍ഖിഫില്‍, പ്രിന്‍സ് ആന്റണി, അര്‍ഷാദ് കോരങ്കോട്, കൂടാളി അശോകന്, മുരുകദാസ്, അശോകന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."