HOME
DETAILS
MAL
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സി.പി.ഐക്ക് വിമര്‍ശനം
backup
February 04 2018 | 09:02 AM
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ പൊലിസിനും സി.പി.ഐക്കും ശക്തമായ വിമര്‍ശനം. കഴിഞ്ഞ ദിവസവും സി.പി.ഐക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും പൊതുചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം കേരള നേതാക്കള്‍ക്കെതിരേയുള്ള കേസുകള്‍ പ്രതിസന്ധിയില്‍ ആക്കാനാണെന്നായിരുന്നു ആരോപണം.
ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വൈകിട്ട് മറുപടി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."