HOME
DETAILS
MAL
പൊട്ടിക്കരഞ്ഞ് ശശികല; ഒ.പി.എസ് ക്യാംപില്‍ ആഹ്ലാദം
backup
February 14 2017 | 06:02 AM
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് വികാരാധീനയായി അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. വിധി വരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ ശശികല എം.എല്‍.എമാര്‍ താമസിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ എത്തിയിരുന്നു. വിധി കേട്ടയുടന്‍ തന്നെ ശശികല എം.എല്‍.എമാരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു.
താനല്ലെങ്കില്‍ മറ്റൊരാള്‍. പകരമെത്തുന്നയാളെ പിന്തുണയ്ക്കണമെന്ന് എം.എല്‍.എമാരോട് അവര്‍ പറഞ്ഞു. റിസോര്‍ട്ടില്‍ വന്‍ പൊലിസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
അതേസമയം വിധി വന്നപ്പോള്‍ ഒ.പി.എസ് ക്യാംപ് ആഹ്ലാദതിമിര്‍പ്പിലായിരുന്നു. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്നാട് രക്ഷപ്പെട്ടുവെന്നാണ് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."