HOME
DETAILS
MAL
യുവാവിനെ ഭിന്നലിംഗക്കാരി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു
backup
February 05 2018 | 03:02 AM
കോയമ്പത്തൂര്‍:ട്രെയിനില്‍ യാചന നടത്തുകയായിരുന്ന ഭിന്നലിംഗക്കാരി പണം നല്കാത്തതിനാല് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ ചവിട്ടി തള്ളിയിട്ടു. പാളത്തില്‍ വീണ യുവാവ് തല്‍ക്ഷണം മരിച്ചു.ആന്ധ്ര വിജയവാഡ സ്വദേശി സത്യ നാരായണന്(28) ആണ് മരിച്ചത്.യുവാവിനെ രക്ഷിക്കുന്നതിനിടയില്‍ സുഹൃത്തായ ബാബുവിന് ഗുരുതരമായ പരുക്കേറ്റു. കൃഷ്ണഗിരിയില്‍ ട്രെയിന്‍ ഓടിക്കൊണ്ടിരക്കെയാണ് സംഭവം.
സംഭവവുമായി ബന്ധപെട്ട് തിരിപത്തൂര് സ്വദേശി സ്വേദ എന്ന ഭിന്നലിംഗക്കാരിയെ പൊലിസ് അറസ്റ്റ് ചെയ്തു. പൊലിസിനെ കണ്ടയുടനെ അറസ്റ്റ് ഭയന്ന് വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച സ്വേദയെ പൊലിസ് ആശുപത്രിയില്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."