ത്രിപുര തെരഞ്ഞെടുപ്പ്: 20 സ്ത്രീകള്‍ ഉള്‍പ്പെടെ 297 സ്ഥാനാര്‍ഥികള്‍
അഗര്‍ത്തല: തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന ത്രിപുരയില്‍ മത്സരിക്കുന്നത് 20 സ്ത്രീകള്‍ ഉള്‍പ്പെടെ 297 പേര്. 320 പേരാണ് മത്സരിക്കാനായി നോമിനേഷന് സമര്‍പ്പിച്ചതെന്നും ഇതില്‍ 13 പേരുടെ നോമിനേഷന് തള്ളിയെന്നും ത്രിപുര മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. നോമിനേഷന് പിന്‍വലിക്കാനുള്ള അവസാന തിയതി ശനിയാഴ്ചയായിരുന്നു.
പത്ത് സ്ഥാനാര്‍ഥികളാണ് നോമിനേഷന് പിന്‍വലിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സുകുമാര്‍ ചന്ദ്ര ദാസ്, മുന്‍ ത്രിപുര മുഖ്യമന്ത്രി സമിര്‍ രഞ്ജന്‍, നാഷനലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുരയുടെ തരനി സദന് ജാമതിയ എന്നിവര്‍ നോമിനേഷന് പിന്‍വലിച്ച പ്രമുഖരാണ്. 25,79,060 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 12,67,785 പേര് വനിതകളാണ്. 60 മണ്ഡലങ്ങളിലായി ഫെബ്രുവരി 18ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണ കക്ഷിയായ സി.പി.ഐ.എം 57 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഘടകകക്ഷികളായ സി.പി.ഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക് , റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവര്‍ക്കാണ് മറ്റ് സീറ്റുകള്‍ നല്‍കിയിരിക്കുന്നത്. ബി.ജെ.പി 51 സീറ്റുകളിലാണ് മത്സരിക്കുന്നത്.
അവശേഷിക്കുന്ന ഒന്‍പത് സീറ്റുകള്‍ ഘടകകക്ഷികള്‍ക്കാണ് നല്‍കിയിരിക്കുന്നത്.59 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ത്രിണമൂല്‍ കോണ്‍ഗ്രസ് 24 സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."