HOME
DETAILS

അഫ്‌റസുലിന്റെ കൊലപാതകം: ഭാര്യ സുപ്രിംകോടതിയില്‍

  
backup
February 05, 2018 | 3:42 AM

%e0%b4%85%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82


ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിവാളി മുഹമ്മദ് അഫ്‌റസുലിനെ രാജസ്ഥാനിലെ രാജ്‌സമന്തില്‍ ജീവനോടെ ചുട്ടുകൊന്ന സംഭവം പ്രത്യേക സംഘത്തെകൊണ്ട് (എസ്.ഐ.ടി) അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രിംകോടതിയെ സമീപിച്ചു.
കേസില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ തടയണമെന്നും അഫ്‌റസുലിന്റെ ഭാര്യ ഗുല്‍ഭാര്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഗുല്‍ഭാര്‍ നേരത്തെ നല്‍കിയ കേസില്‍ അധികഹരജിയായാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
വര്‍ഗീയ വിദ്വേഷത്തിന് കാരണമാകുന്ന വിഡിയോകള്‍, വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതിന് തടയണമെന്നു നേരത്തെ ഇന്ദിരാ ജയ്‌സിങ് മുഖേനനല്‍കിയ ഹരജിയില്‍ ഗുല്‍ഭാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിലെ ചില ഭാഗങ്ങള്‍ നീക്കി പുതിയ ഹരജിസമര്‍പ്പിക്കാനായിരുന്നു അന്ന് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതോടെയാണ് കഴിഞ്ഞദിവസം ഇന്ദിരാജയ്‌സിങ് പുതിയ ഹരജി നല്‍കിയത്.
അഫ്‌റസുലിനെ ക്രൂരമായി കൊലപ്പെടുത്തുന്നതിലേക്കു നയിച്ച ഘടകങ്ങളും അതിന് ഉത്തരവാദികള്‍ ആരാണെന്നതും അന്വേഷിക്കണം. ലൗ ജിഹാദ് പോലുള്ള വിഷപ്രചാരണങ്ങളടങ്ങിയ വിഡിയോകള്‍ നീക്കംചെയ്യാനും കോടതി നിര്‍ദേശം നല്‍കണം.
ന്യൂനപക്ഷങ്ങളെ പിശാചുവല്‍കരിച്ചു നടക്കുന്ന പ്രചാരണങ്ങളും വിവേചനങ്ങളും അവര്‍ക്കെതിരേ ആക്രമണത്തിന് ഇളക്കിവിടുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനും കോടതി ഇടപെടണമെന്നും പുതിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയലില്‍ സ്വീകരിച്ച ഹരജി ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് പിന്നീട് പരിഗണിക്കും. ഡിസംബര്‍ ആറിനാണ് അഫ്‌റസുലിനെ സംഘപരിവാര പ്രവര്‍ത്തകന്‍ ശംഭുലാല്‍ കൊലപ്പെടുത്തിയത്.
ക്രൂരമായി മര്‍ദിച്ചും മഴുകൊണ്ട് വെട്ടുകയുംചെയ്ത ശേഷം അഫ്‌റസുലിനെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം കൂടെയുണ്ടായിരുന്നവര്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. എല്ലാ ജിഹാദികള്‍ക്കും ഉള്ള പാഠമാണ് ഇതെന്നതുള്‍പ്പെടെയുള്ള ഹീനമായ ഭാഷ ഉപയോഗിച്ചുള്ള അക്രമിയുടെ അഭിമുഖവും വിഡിയോയില്‍ ഉണ്ടായിരുന്നു.അന്തസോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു എതിരാണ് ഇത്തരം സംഭവങ്ങളെന്നും ഹരജിക്കാരി ബോധിപ്പിച്ചു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനവും ഭീഷണിയും നേരിടുന്നത് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണ്. അഫ്‌റസുലിന്റെ കൊലപാതകം മാത്രം അന്വേഷിക്കുകയും അതിന്റെ പ്രേരണകളിലേക്കു കടക്കാതിരിക്കുകയുംചെയ്ത രാജസ്ഥാന്‍ പൊലിസിന്റെ നടപടിയില്‍ ഹരജിക്കാരി അതൃപ്തി രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് പവാര്‍ അപകടത്തില്‍ പെട്ട വിമാനം 2023ലും തകര്‍ന്നു വീണു- റിപ്പോര്‍ട്ട്

National
  •  3 days ago
No Image

ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ടു, പൊട്ടിത്തെറി, വിമാനം രണ്ടായി പിളര്‍ന്നു..കത്തിയമര്‍ന്നു

National
  •  3 days ago
No Image

അതിവേഗം റൂട്ട്; 20ാം സെഞ്ച്വറിയിൽ വീണത് സച്ചിനടക്കമുള്ള ഇതിഹാസങ്ങൾ

Cricket
  •  3 days ago
No Image

മദ്യപിച്ച് മൂന്നു വാഹനത്തിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

Kerala
  •  3 days ago
No Image

എ.ഐ ഉസ്താദ് മുതല്‍ സമ്പൂര്‍ണ ഇസ്ലാമിക പഠനരീതി വരെ; 5.5 ഏക്കര്‍ ഭൂമിയില്‍ 10 പവലിയന്‍; കുനിയയില്‍ ഒരുങ്ങുന്ന അന്താരാഷ്ട്ര എക്‌സ്‌പോയുടെ വിശദാംശങ്ങള്‍ | Samastha Centenary International Expo

samastha-centenary
  •  3 days ago
No Image

സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ; ആകാശ ദുരന്തത്തില്‍ മരിച്ച രാഷ്ട്രീയ പ്രമുഖര്‍

National
  •  3 days ago
No Image

ശരദ് പവാറിന്റെ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'ദാദ' അജിത് പവാര്‍

National
  •  3 days ago
No Image

അവനെ പോലെ സഞ്ജുവും ശക്തമായി തിരിച്ചുവരും: പിന്തുണയുമായി കൈഫ്

Cricket
  •  3 days ago
No Image

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Kerala
  •  3 days ago
No Image

വി ശിവന്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടിസ്

Kerala
  •  3 days ago