ഇസ്ലാമിക മൂല്യങ്ങള്‍ക്കു നിരക്കാത്ത നടപടികള്‍ തടയാന്‍ നിര്‍ദേശം
റിയാദ്: ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും രാജ്യത്തിന്റെ പാരമ്പര്യത്തിനും ആചാരങ്ങള്‍ക്കും നിരക്കാത്തവരെ പിടികൂടാന്‍ നിര്‍ദേശം നല്‍കി. പൊതുസ്ഥലങ്ങളില്‍ ഇത്തരം നിയമലംഘനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും നടപടി കൈക്കൊള്ളാനും സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉപദേശകനും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ അധികൃതര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.
ജിദ്ദയിലെ കടല്‍തീരത്തെ പാര്‍ക്കില്‍ വിവാഹ ആഘോഷം കഴിഞ്ഞയുടനെ തന്നെ ദമ്പതികള്‍ വിവാഹ വസ്ത്രത്തില്‍ ചുറ്റിത്തിരിഞ്ഞു നടക്കുന്ന സംഭവം വിവാദമായതോടെയാണു കര്‍ശന നിര്‍ദേശവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.
ജിദ്ദ കോര്‍ണിഷില്‍ വിവാഹരാത്രിയിലാണു ദമ്പതികള്‍ ഇറങ്ങിനടന്നത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്നവര്‍ ആര്‍പ്പുവിളികളും ആഘോഷങ്ങളുമായി ഇവര്‍ക്കു ചുറ്റും കൂട്ടംകൂടുകയും ചെയ്തിരുന്നു. രംഗം വഷളാകാന്‍ തുടങ്ങിയതോടെ ഇവര്‍ ഇവിടെനിന്ന് കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനെതിരേ നിരവധി പേര്‍ രംഗത്തെത്തി പ്രതിഷേധിച്ചതോടെയാണു സംഭവം വിവാദമായത്.
നിലവില്‍ സഊദിയില്‍ പൊതുസ്ഥലങ്ങളില്‍ ശരീരം മൂടുന്ന രീതിയിലുള്ള പര്‍ദ ധരിക്കാതെ സ്ത്രീകള്‍ രംഗത്തെത്തുന്നതിനു വിലക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."