HOME
DETAILS

ജനാദിരിയ്യ ഫെസ്റ്റ്: വി.കെ സിങ്ങിന്റെ നേതൃത്വത്തില്‍ ആദ്യ ഇന്ത്യന്‍ സംഘമെത്തി

  
backup
February 05, 2018 | 3:46 AM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf-%e0%b4%95



ജിദ്ദ: സഊദി ദേശീയ പൈതൃകസാംസ്‌കാരികോത്സവമായ ജനാദിരിയ്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്ന് ആദ്യ ഉന്നതതല സംഘം രാജ്യത്തെത്തി. വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം റിയാദില്‍ എത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, എംബസി ഉദ്യോഗസ്ഥര്‍, സഊദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സംഘത്തെ സ്വീകരിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൊവ്വാഴ്ച സഊദിയിലെത്തും.
രാവിലെ നാഷനല്‍ ഗാര്‍ഡ് സന്ദര്‍ശിച്ച കേന്ദ്രമന്ത്രി വി.കെ സിങ് സഊദി മന്ത്രി അമീര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അയ്യാഫുമായി കൂട്ടിക്കാഴ്ച നടത്തി. ജനാദിരിയ്യയിലെ ഇന്ത്യന്‍ പവലിയനും മന്ത്രി സന്ദര്‍ശിച്ചു. ഏഴിന് ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ ഇത്തവണ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇത് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
1985 മുതല്‍ സഊദി നാഷനല്‍ ഗാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന സാംസ്‌കാരികോത്സവത്തിന്റെ 32-ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. റിയാദില്‍നിന്ന് 42 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള ജനാദിരിയ്യയില്‍ ആരംഭിക്കുന്ന സാംസ്‌കാരിക മഹോത്സവത്തില്‍ ഇന്ത്യയില്‍നിന്നു വിവിധ കലാകാരന്മാര്‍ പങ്കെടുക്കും. രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും കലയും സന്ദര്‍ശകര്‍ക്കു പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളും അവതരിപ്പിക്കും. ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച കുതിച്ചുചാട്ടത്തിന്റെ നേര്‍ക്കാഴ്ചകളും ഫെസ്റ്റിവല്‍ പവലിയനില്‍ ഒരുക്കും.
ജനാദിരിയ്യ വില്ലേജിലെ വിശാലമായ ഇന്ത്യന്‍ പവലിയനില്‍ കലാ, കായിക, വിനോദ പരിപാടികള്‍, സെമിനാര്‍ എന്നിവ നടക്കും. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യന്‍ ബിസിനസ് സംരംഭകരുടെ സാന്നിധ്യവും പവലിയനില്‍ ഉണ്ടാകും. ഉത്സവം 18 ദിവസം നീണ്ടുനില്‍ക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  5 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  5 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  5 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  5 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  5 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  5 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  5 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  5 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  5 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  5 days ago