HOME
DETAILS

ഇറാനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് സൈനികരെ തിരിച്ചറിഞ്ഞതായി യു.എസ് 

  
Web Desk
March 04, 2026 | 6:17 AM

us identifies four soldiers killed in war with iran

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട ആദ്യത്തെ നാല് അമേരിക്കന്‍ സൈനികരെ തിരിച്ചറിഞ്ഞുവെന്ന് യു.എസ്. യു.എസിന്റെ ആറ് സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചറിഞ്ഞ നാല് പേരും യു.എസ് ആര്‍മി റിസര്‍വ് യൂണിറ്റിലെ അംഗങ്ങളായിരുന്നു. കുവൈറ്റിലെ പോര്‍ട്ട് ഷുഐബയിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ ഡ്രോണ്‍ വീണുണ്ടായ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

ഫ്‌ലോറിഡയിലെ വിന്റര്‍ ഹാവനില്‍ നിന്നുള്ള ക്യാപ്റ്റന്‍ കോഡി എ. ഖോര്‍ക്ക്, (35),നെബ്രാസ്‌കയിലെ ബെല്ലെവ്യൂവില്‍ നിന്നുള്ള സര്‍ജന്റ് നോഹ എല്‍. ടൈറ്റ്‌ജെന്‍സ് (42), മിനസോട്ടയിലെ വൈറ്റ് ബെയര്‍ ലേക്ക് സ്വദേശിയായ സര്‍ജന്റ് നിക്കോള്‍ എം. അമോര്‍ (39), അയോവയിലെ വെസ്റ്റ് ഡെസ് മോയിന്‍സില്‍ നിന്നുള്ള സാര്‍ജന്റ് ഡെക്ലാന്‍ ജെ. കോഡി( 20) എന്നിവരാണ് കൊല്ലപ്പെട്ടത്.  സൈന്യത്തിന്റെ ആഗോള ലോജിസ്റ്റിക്‌സ്, വിതരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായ അയോവയിലെ ഡെസ് മോയിന്‍സില്‍ നിന്നുള്ള 103-ാമത് സസ്‌റ്റൈന്‍മെന്റ് കമാന്‍ഡില്‍ സേവനമനുഷ്ഠിച്ചവരാണ് ഇതെന്ന് പെന്റഗണ്‍ പറഞ്ഞു.

മിഡില്‍ ഈസ്റ്റിലുടനീളം ഇറാന്‍ 500-ലധികം ബാലിസ്റ്റിക് മിസൈലുകളും 2,000-ലധികം ഡ്രോണുകളും വിക്ഷേപിച്ചതായി യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നു. ചൊവ്വാഴ്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍, സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. 

അതിനിടെ, കൂടുതല്‍ അമേരിക്കക്കാര്‍ മരിക്കാന്‍ പോകുന്നുവെന്നും അവര്‍ക്ക് ഈ ഡ്രോണുകള്‍ തടയാന്‍ കഴിയില്ലെന്നും കൊല്ലപ്പെട്ട സൈനികര്‍ പറഞ്ഞതായി ഡെമോക്രാറ്റ് സെനറ്റര്‍ ക്രിസ് മര്‍ഫി ചൂണ്ടിക്കാട്ടി. 
അതേസമയം, സംഘര്‍ഷം രൂക്ഷമാകുന്നത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുമെന്ന് ട്രംപ് ഭരണകൂടം വീണ്ടും മുന്നറിയിപ്പ് നല്‍കി.

the united states has identified four soldiers killed during the ongoing conflict with iran. officials release details as tensions continue to rise in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറും പുറത്തേക്ക്, കോടതി സ്വാഭാവികജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

കോടതിയിൽ ആൾമാറാട്ടം: മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹാജരാക്കിയത് 'സ്ഥിരം ജാമ്യക്കാരനെ'; പേര് മാറിപ്പോയതോടെ കളി പാളി, അഭിഭാഷക കുടുക്കിൽ

crime
  •  2 hours ago
No Image

മെസ്സിയും റൊണാൾഡോയും പിന്നിൽ; പെനാൽറ്റിയിൽ ഞാനാണ് മികച്ചവൻ: വെല്ലുവിളിയുമായി മെക്സിക്കൻ താരം

Football
  •  2 hours ago
No Image

എ.ഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് ജയില്‍ മോചിതനായി

National
  •  3 hours ago
No Image

ഖാംനഈയുടെ പിന്‍ഗാമിയായി മകന്‍? മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവാകുമെന്ന് റിപ്പോര്‍ട്ട്

International
  •  3 hours ago
No Image

സഊദിയിലെ സി.ഐ.എ ആസ്ഥാനത്തിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം; പതിച്ചത് രണ്ട് ഡ്രോണുകള്‍  | Iran & US-Isreal Attack Live

Saudi-arabia
  •  3 hours ago
No Image

സഞ്ജുവിന് ഇംഗ്ലിഷ് പരീക്ഷ പാസാകണം; ഇംഗ്ലണ്ടിനോട് കാത്തിരിക്കുന്നത് പേസ് ഭീഷണി

Cricket
  •  3 hours ago
No Image

സുപ്രിംകോടതി വിധിക്ക് പുല്ലുവില; പുതുക്കാതെ സംവരണ പട്ടിക

National
  •  4 hours ago
No Image

ജാതി-സമുദായ സെൻസസ് ആര് നടത്തും?

latest
  •  4 hours ago
No Image

പിന്നോക്കാവകാശങ്ങൾ കവരുന്ന ഇ.ഡബ്ല്യു.എസ്

Kerala
  •  4 hours ago