HOME
DETAILS

സഊദിക്ക് നേരെ വീണ്ടും ആക്രമണം; ഒമ്പത് ഡ്രോണുകളും രണ്ട് മിസൈലുകളും തകർത്തു

  
Web Desk
March 04, 2026 | 11:02 AM

saudi arabia intercepts nine drones and two missiles in renewed attack

റിയാദ്: സഊദി വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ ഒമ്പത് ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന തകർത്തു. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായതെന്നും രാജ്യത്തിന്റെ സുരക്ഷാ കവചം ഭേദിക്കുന്നതിന് മുൻപ് തന്നെ ഇവ നശിപ്പിക്കാൻ സാധിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

അൽ ഖർജ് ഗവർണറേറ്റിന് നേരെ വന്ന രണ്ട് ക്രൂയിസ് മിസൈലുകളും ഇത്തരത്തിൽ തകർത്തിട്ടുണ്ട്. സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് മേജർ ജനറൽ തുർക്കി അൽ മാലികി ഇക്കാര്യം അറിയിച്ചത്.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കിരീടാവകാശി യോ​ഗത്തിൽ വ്യക്തമാക്കി. മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ അന്താരാഷ്ട്ര സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന കാര്യവും വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗം വിലയിരുത്തി.

സഊദി, മറ്റ് ജിസിസി രാജ്യങ്ങൾ, ജോർദാൻ എന്നിവിടങ്ങളിൽ നടന്ന ഇറാന്റെ ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു. ഇറാന്റെ നഗ്നമായ നിയമലംഘനത്തിന് ഇരയായ രാജ്യങ്ങൾക്ക് സഊദി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പ്രാദേശിക സുരക്ഷയെ തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ അയൽരാജ്യങ്ങൾ സ്വീകരിക്കുന്ന ഏത് നടപടിക്കും തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് പിന്തുണ നൽകാൻ സഊദി സന്നദ്ധമാണെന്ന് മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ നടത്തിയ ആക്രമണങ്ങളെ അപലപിച്ച സൗഹൃദ രാജ്യങ്ങളുടെ നിലപാടിനെ മന്ത്രിസഭ അഭിനന്ദിക്കുകയും ചെയ്തു.

Saudi Arabia confirmed it intercepted and destroyed nine drones and two missiles in a renewed attack targeting its territory. authorities stated that air defense systems responded swiftly, preventing damage and ensuring public safety amid ongoing regional tensions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  17 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  17 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  17 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  18 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  18 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  18 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  18 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  18 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  18 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  18 days ago