HOME
DETAILS
MAL
പക്ഷിപ്പനി; 8.97 കോടി രൂപ നഷ്ടപരിഹാരം
backup
February 14 2017 | 20:02 PM
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച് താറാവുകളുടെ ഉടമകളായ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള ധനസഹായമായി 8.97 കോടി രൂപ അനുവദിച്ചു.
നഷ്ടപരിഹാര വിതരണം നാളെ ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ രാജു നിര്‍വഹിക്കും. ജില്ലയിലെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
രണ്ടു മാസത്തിന് മുകളില്‍ പ്രായമുള്ള താറാവുകള്‍ക്ക് 200 രൂപയും മറ്റു താറാവുകള്‍ക്ക് 100 രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ 97 താറാവു കര്‍ഷകര്‍ക്ക് 8,97,06,765 രൂപയാണ് നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."