HOME
DETAILS

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

  
Web Desk
December 13 2024 | 07:12 AM

kerala-high-court-grants-bail-to-accused-mk-nasar-in-prof-tj-joseph-hand-chopping-case

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യാസൂത്രധാരനായ എം.കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതിയാണ് നാസര്‍.  വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. 9 വര്‍ഷമായി ജയിലില്‍ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി. 

ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ട് പോകരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം നല്‍കിയത്.

2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യപേപ്പറില്‍ മത നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍,അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഒന്നാംപ്രതി അശമന്നൂര്‍ സവാദിനെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ണൂരില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാടക കെട്ടിടത്തിൽ ചാക്കുകെട്ടുകളിൽ ഒളിപ്പിച്ച 30 ലക്ഷം വില വരുന്ന നിരോധിത ഉൽപന്നങ്ങൾ പിടികൂടി

Kerala
  •  a day ago
No Image

സഊദി; പ്രവാസിയായ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് മകന്‍

Saudi-arabia
  •  a day ago
No Image

ദുബൈയിലെ ജനപ്രിയ ഫ്രീഹോള്‍ഡ് ഏരിയകള്‍ ഇതെല്ലാമാണ്...

uae
  •  a day ago
No Image

കറന്റ് അഫയേഴ്സ്-22-01-2025

PSC/UPSC
  •  a day ago
No Image

പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ വിദേശത്തുള്ള വാഹന ഉടമക്ക് പൊലീസ് നോട്ടീസ് അയക്കും

Kerala
  •  a day ago
No Image

മത്സ്യ തൊഴിലാളികള്‍ക്കുളള ഭവന നിർമാണ ഫണ്ടില്‍ തട്ടിപ്പ്; മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് 5 വർഷം തടവും,1,58,000 രൂപ പിഴയും

Kerala
  •  a day ago
No Image

സാക്ഷാൽ ബുംറയെ മാറിടന്നു; ഇന്ത്യക്കാരിൽ മൂന്നാമനായി ഹർദിക്

Cricket
  •  2 days ago
No Image

2015-2019 വര്‍ഷങ്ങളിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം; 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 days ago
No Image

വട്ടിയൂര്‍ കാവ് സ്‌കൂളിലെ അനധികൃത അവധി; പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  2 days ago
No Image

ഇന്ത്യക്കെതിരെ സാൾട്ടും ലിവിങ്‌സ്റ്റണും നേടിയത് പൂജ്യം; പണി കിട്ടിയത് ആർസിബിക്ക്!

Cricket
  •  2 days ago