HOME
DETAILS

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

  
December 13, 2024 | 6:53 AM

dr-vandanadas-murder-sc-denied-bail-of-sandeep

ന്യൂഡല്‍ഡി: ഡോ വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി. ജാമ്യം നല്‍കുന്നതില്‍ കോടതിക്ക് ഉദാര സമീപനമാണുള്ളതെന്നും എന്നാല്‍ ഈ കേസില്‍ അതിന് കഴിയില്ലെന്നും സുപ്രിംകോടതി പറഞ്ഞു. പ്രതിയെ സംബന്ധിച്ച് സര്‍ക്കാര്‍ ഹാജരാക്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി. 

നേരത്തെ സന്ദീപിന്റെ ഇടക്കാല ജാമ്യത്തിനുള്ള അപേക്ഷയും സുപ്രിംകോടതി തള്ളിയിരുന്നു. പ്രതി സന്ദീപിന്റെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും സുപ്രിംകോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രിംകോടതിയെ സമീപിച്ചത്.

2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന കോട്ടയം കുറുപ്പന്തറ സ്വദേശിനിയായ വന്ദനാ ദാസ് കൊല്ലപ്പെടുന്നത്. അയല്‍വാസിയുമായി ഉണ്ടായ പ്രശ്നത്തെത്തുടര്‍ന്ന് പരിക്കേല്‍ക്കുകയും തുടര്‍ന്ന് പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത സന്ദീപ് വന്ദനയെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; ഏറ്റവും അടുത്ത സുഹൃദ് രാജ്യത്തെ ഭരണാധികാരിയെ സ്വീകരിക്കാന്‍ ഒരുങ്ങി പി.എം.ഒ

latest
  •  3 days ago
No Image

എസ്.ഐ.ആർ: പ്രവാസികൾക്ക് വീണ്ടും കുരുക്ക്; പുതിയ പാസ്‌പോർട്ട് നമ്പറിലെ രണ്ടാമത്തെ അക്ഷരം ടൈപ്പ് ചെയ്യാനാകുന്നില്ല

Kerala
  •  3 days ago
No Image

കെ.പി.സി.സി മഹാപഞ്ചായത്ത് ഇന്ന്; രാഹുൽ ഗാന്ധി പങ്കെടുക്കും

Kerala
  •  3 days ago
No Image

അരും കൊല; ഒറ്റപ്പാലത്ത് അർധരാത്രി ദമ്പതികളെ വെട്ടിക്കൊന്നു; ബന്ധുവായ യുവാവ് പിടിയിൽ

Kerala
  •  3 days ago
No Image

സഊദി രാജകുമാരന്‍ ബന്ദര്‍ ബിന്‍ അബ്ദുല്ല അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

പറിച്ചെറിയപ്പെടുന്ന കുരുന്നുകൾ; കുട്ടിക്കൾക്കെതിരെയായ കുറ്റകൃത്യങ്ങളിൽ ഓരോ വർഷവും വർധന

Kerala
  •  3 days ago
No Image

താഴ്, തപാലിനും...ദൂരപരിധി മാനദണ്ഡമാക്കി സംസ്ഥാനത്ത് അടച്ചുപൂട്ടുന്നത് 300 ഓളം പോസ്റ്റ് ഓഫിസുകൾ

Kerala
  •  3 days ago
No Image

പോക്‌സോ, നാർക്കോട്ടിക് കേസുകൾ; ശാസ്ത്രീയ പരിശോധനയ്ക്ക് കാത്തിരിപ്പ് 'തുടരും'

Kerala
  •  3 days ago
No Image

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം നാളെ തുടങ്ങും 

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തും കാസര്‍ഗോഡും ജയിച്ച സ്ഥാനാര്‍ഥികളുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം; വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍  

Kerala
  •  3 days ago