HOME
DETAILS

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

  
Web Desk
December 13, 2024 | 7:30 AM

Notice Issued for Impeachment of Justice SK Yadav Over Controversial Remarks

ഡല്‍ഹി: വിദ്വേഷ പരാമര്‍ശം നടത്തിയ ജസ്റ്റിസ് എസ്.കെ യാദവിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടിസ്. ഇന്‍ഡ്യ സഖ്യം എം.പിമാരാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടിസ് നല്‍കിയത്. 55 എം.പിമാരാണ് നോട്ടിസില്‍ ഒപ്പുവെച്ചത്. ജസ്റ്റിസ് ശേഖര്‍ കുമാറിന്റെ പ്രസംഗം ജുഡീഷ്യറിയുടെ നിഷ്പക്ഷതയിലും സ്വാതന്ത്ര്യത്തിലും സാധാരണ പൗരന്‍മാര്‍ക്കിടയില്‍ സംശയം ജനിപ്പിക്കുന്നതാണ്. പ്രസംഗത്തിന് വലിയ പ്രചാരം ലഭിച്ച സാഹചര്യത്തില്‍ അടിയന്തരമായ നടപടി അനിവാര്യമാണെന്നും പരാതിയില്‍ പറയുന്നു. 

ഡിസംബര്‍ എട്ടിന് സംഘ്പരിവാര്‍ സംഘടനയായ വി.എച്ച്.പി ഏക സിവില്‍കോഡ് സംബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജസ്റ്റിസ് എസ്.കെ യാദവിന്റെ വിവാദ പരാമര്‍ശങ്ങള്‍. ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ മുന്നോട്ട് പോവുകയെന്നും യാദവ് പറഞ്ഞു.

''ഇത് ഹിന്ദുസ്ഥാനാണെന്ന് പറയാന്‍ എനിക്ക് മടിയില്ല. ഭൂരിപക്ഷത്തിന്റെ ആഗ്രഹ പ്രകാരമായിരിക്കണം ഹിന്ദുസ്ഥാനില്‍ കാര്യങ്ങള്‍ നടക്കേണ്ടത്. ഹൈക്കോടതി ജഡ്ജിയെന്ന നിലയിലല്ല ഇതെല്ലാം പറയുന്നത്. മറിച്ച്, രാജ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഭൂരിപക്ഷത്തിന് ക്ഷേമവും സന്തോഷവും ഉണ്ടാവുന്ന ഭരണം മാത്രമേ ജനങ്ങള്‍ സ്വീകരിക്കുകയുള്ളൂ''ജഡ്ജി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ മുസ്‌ലിംകളെ അധിക്ഷേപിക്കാനും പരിഹസിക്കാനും ഉപയോഗിക്കുന്ന 'കത്മുല്ല' എന്ന പദവും ജഡ്ജി പ്രസംഗത്തില്‍ ഉപയോഗിച്ചിരുന്നു. കുട്ടികള്‍ക്ക് ദയയും സഹിഷ്ണുതയുമാണ് പഠിപ്പിക്കേണ്ടത്. എന്നാല്‍ മൃഗങ്ങളെ അറുക്കുന്നത് കണ്ടുവളരുന്ന മക്കള്‍ക്ക് എങ്ങനെയാണ് ദയയും സഹിഷ്ണുതയും ഉണ്ടാവുക എന്നും ജസ്റ്റിസ് ചോദിച്ചിരുന്നു.

ജഡ്ജിയുടെ പ്രസംഗം വിവാദമായതോടെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ദി ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് (സിജെഎആര്‍) ജസ്റ്റിസ് യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ജസ്റ്റിസ് എസ്.കെ യാദവിനെ ഇംപീച്ച് ചെയ്യുന്നതിനായി പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരുമെന്ന് ശ്രീനഗര്‍ എംപി റൂഹുല്ല മെഹ്ദി എക്‌സില്‍ കുറിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലിസ്; തിരക്കിട്ട ചര്‍ച്ചയില്‍ ടിവികെ

National
  •  3 days ago
No Image

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

International
  •  3 days ago
No Image

മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

National
  •  3 days ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  3 days ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  3 days ago
No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  3 days ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  3 days ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  3 days ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  3 days ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  3 days ago