ബിനോയ് നല്‍കാനുള്ളത് 1.72 കോടി മാത്രം, യാത്രാ വിലക്കുണ്ട്: ബിനീഷ് കോടിയേരി
തിരുവനന്തപുരം: ദുബൈയിലെ ജാസ് ടൂറിസം കമ്പനിക്ക് 1.72 കോടി മാത്രമാണ് ബിനോയ് കൊടുക്കാനുള്ളതെന്ന് സഹോദരന് ബിനീഷ് കോടിയേരി.
ബിനോയിയെ ദുബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ എ.കെ.ജി സെന്ററിനു മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിനോയിക്ക് ദുബൈയില്‍ യാത്രാവിലക്കുണ്ട്. അവന് അത്യാവശ്യപ്പെട്ട് ഇങ്ങോട്ട് വരേണ്ട കാര്യമില്ല. വാര്‍ത്താസമ്മേളനം നടത്താന്‍ അറബിയെ വെല്ലുവിളിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ യാത്രാ വിലക്കിനെതിരേ അപ്പീല്‍ നല്‍കും. സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്നത് കണക്കിലെടുത്താണ് ഇപ്പോള്‍ ഈ കേസ് കുത്തിപ്പൊക്കിയത്. ഇതിനുപിന്നില്‍ ദുരൂഹതയുണ്ട്. ബിനോയിക്കെതിരേ കേസുണ്ടെങ്കില്‍ നിയമപരമായി നേരിടും. മക്കള്‍ ചെയ്ത തെറ്റിന് അച്ഛന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ബിനീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."