പൊതുമരാമത്ത് വകുപ്പിനെ രക്ഷിക്കാന്‍ ഒറ്റപ്പെട്ട നടപടികള്‍ മതിയാവില്ലെന്ന് കരാറുകാര്‍
ആലപ്പുഴ: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൈക്കൊളളുന്ന ഒറ്റപ്പെട്ട് നടപടികള്‍ പര്യാപ്തമല്ലെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണംമ്പളളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര പൊതുമരാമത്ത് വകുപ്പ് , റെയില്‍വേ , മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസ്, പി എം ജി എസ് വൈ തുടങ്ങിയവയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കാരാറുകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ പലപ്പോഴും ആരോപണ വിധേയരാകുന്ന സാഹചര്യമാണുളളത്.
ആരോപണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കണം. അറ്റകുറ്റ പണികള്‍ യാഥാസമയം പൂര്‍ത്തികരിക്കുന്നതിനായി ഫണ്ടുകള്‍ അനുവദിക്കുന്നതില്‍ ധനകാര്യ വകുപ്പ് അലംഭാവം കാട്ടുകയാണ്. ചീഫ് എന്‍ജിനീയര്‍ കണ്‍വീനറായ സ്റ്റേറ്റ് ലെവല്‍ ടാക്‌സ് ഫോഴ്‌സാണ് അറ്റകുറ്റ പണികള്‍ തെരഞ്ഞെടുക്കുന്നതും ഫണ്ട് നിശ്ചയിക്കുന്നതും. എന്നാല്‍ ഈ തുക അപര്യാപ്തമാകുകയാണ്. ഇത് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസത്തിനിടയാക്കുകയാണ്.
എടത്വ സബ് ട്രഷറി നിര്‍മ്മിക്കാനുളള സ്ഥലം സര്‍ക്കാര്‍ ഇനിയും ഏറ്റെടുത്ത് നല്‍കിയിട്ടില്ല. ഈ കരാര്‍ ഏറ്റെടുത്ത കരാറുക്കാരനും എന്‍ജിനീയര്‍മാരും ഇതോടെ പ്രതിസന്ധിയിലായി. ഇതുവഴി കരാറുക്കാരനുണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാന്‍ കരാറുക്കാര്‍ കോടതിയെ സമീപിക്കുമെന്നും ഭാരാവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ഉസ്മയില്‍, നൗഷാദ് അലി, കെ കി ശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."