HOME
DETAILS
MAL
വൈദ്യുതീകരിച്ച ലൈന്‍ ഉദ്ഘാടനം വൈകുന്നു
backup
February 06 2018 | 03:02 AM
ബംഗളൂരു: ഉദ്ഘാടകനെ കിട്ടാത്തതുകാരണം വൈദ്യുതീകരിച്ച റെയില്‍വേ ലൈന്‍ ഉദ്ഘാടനം അനന്തമായി നീളുന്നു. രണ്ടു മാസം മുന്‍പ് റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ അനുമതി നല്കിയ മൈസൂരു-യെലിയേരു റൂട്ടിന്റെ ഉദ്ഘാടനമാണ് വൈകുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ഉദ്ഘാടനം നടക്കാത്തത് എന്താണെന്ന് വ്യക്തമല്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് മൈസൂരു എം.പി പ്രതാപ് സിംഹ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."