എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 17ന്
കൊച്ചി: കാക്കനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്കായി ഈ മാസം 17ന് അഭിമുഖം നടത്തും.
അഡ്വാന്‍സ്ഡ് ജാവ, പി.എച്ച്.പി എന്നിവയില്‍ മുന്‍പരിചയമുള്ള ഫാക്കല്‍റ്റി, സ്റ്റോര്‍ കീപ്പര്‍, പ്രവൃത്തി പരിചയമുള്ള ടെക്നീഷ്യന് (ഐടിഐ ഡിപ്ലോമ, ഇലക്ട്രിക്കല്‍), എം.ഐ.എസ് കോഡിനേറ്റര്‍, എച്ച്.ആര് എക്സിക്യൂട്ടീവ്, പി.ആര്.ഒ, ഫ്രന്റ് ഓഫീസ് എക്സിക്യൂട്ടീവ്, അറ്റന്‍ഡര്‍, സ്റ്റാഫ് നേഴ്സ്, മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനിസ്റ്റ്, സെക്രട്ടറി, എന്നിങ്ങനെ വിവിധ ഒഴിവുകളാണുള്ളത്.
പ്ലസ് ടു, ഡിഗ്രി, ഐ.റ്റി.ഐ ഡിപ്ലോമ (ഇലക്ട്രിക്കല്‍), ജി.എന്‍.എം, ബി.എസ്.സി നഴ്സിങ് പി.ജി, എം.ബി.എ, എംഎസ്.ഡബ്ല്യു, ബി.എച്ച്.എം, എം.എച്ച്.എ എന്നീ യോഗ്യതയുള്ളവര്‍ക്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
പ്രായം 18 35. താത്പര്യമുളളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം 17ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422452, 2427494
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."