ചൂട് ശക്തം: തീപിടുത്തം വ്യാപകമാകുന്നു
കോട്ടയം : ചൂടു കനത്തതോടെ വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ തീപിടുത്തം വ്യാപകമാകുന്നു.
ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ക്ക് പുറമേ ചെങ്ങളം, ഇല്ലിക്കല്‍, ആര്‍പ്പൂക്കര , പൈക, മുത്തോലി, ചേന്നാട്, അമ്പാറ, കാവുംകണ്ടം എന്നിവിടങ്ങളിലുമാണ് ഇന്നലെ തീപിടുത്തമുണ്ടായത്.
കരിയിലയ്ക്ക് ഉണ്ങ്ങിയ പുല്‍മേടുകളിലും നെല്‍വയലുകള്‍ക്കുമാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12 മണി മുതലാണ് ഇവിടങ്ങളില്‍ തീപിടുത്തമുണ്ടായത്. ഇല്ലിക്കലില്‍ സ്വകാര്യ കമ്പനിയുടെ ഫ്‌ളാറ്റ് നിര്‍മ്മാണ സൈറ്റിനോട് ചേര്‍ന്നാണ് തീപിടുത്തമുണ്ടായത്. ചെങ്ങളത്ത് കള നിറഞ്ഞ നെല്‍ വയലിലുണ്ടായ അഗ്നിബാധയില്‍ തീ ആളിപ്പടര്‍ന്നത് പ്രദേശവാസികള്‍ക്ക് ആശങ്കയുളവാക്കി.
ഏറെ ശ്രമകരമായാണ് അഗ്നിശമന സേന തീ അണച്ചത്. ആര്‍പ്പൂക്കരയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജിയില്‍ നിന്ന് ഗൈനക്കോളജിയിലേക്ക് പോകുന്ന റോഡരുകിലുള്ള നഴ്‌സിംഗ് ഹോസ്റ്റലിന് സമീപമാണ് തീ പിടുത്തമുണ്ടായത്. ആളിപ്പടര്‍ന്ന തീ 50 സെന്റോളം വരുന്ന ഭൂമിയിലെ പുല്ലുകളും ചെറുമരങ്ങളും പൂര്‍ണമായും കത്തി നശിച്ചു. കൂടാതെ നഴ്‌സിംഗ് ഹോസ്റ്റലിലെ ഡ്രെയിനേജ് പൈപ്പിന്റെ ഭൂരിഭാഗവും കത്തി നശിച്ചു. രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നതായി പ്രിന്‍സിപ്പല്‍ ഡോ.ജോസ് ജോസഫ് പറഞ്ഞു.
ഏലിക്കുട്ടിയുടെ ഒന്നര വര്‍ഷം പഴക്കമുളള 270 ഓളം റബ്ബറുകളും ജോണിന്റെ 150 മരങ്ങളും ജോയിയുടെ 8 വര്‍ഷം പഴക്കം 50 ഓളം റബ്ബറുകശും നശിച്ചിട്ടുണ്ട്. എട്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. പാലായില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. 12.30ഓടെ മുത്തോലി ബ്രില്യന്റിന് സമീപം കപ്പത്തോട്ടത്തിന് മധ്യത്തിലായി കൂട്ടിയിട്ടിരുന്ന തടിക്കഷ്ണങ്ങള്‍ക്കും കരിയിലയ്ക്കും തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കൃഷിക്ക് കാര്യമായ നാശമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."