സഊദിയില്‍ പൊതുസ്ഥലങ്ങളില്‍ സെല്‍ഫി എടുക്കുന്നതിന് വിലക്ക്
ജിദ്ദ: പൊതുസ്ഥലങ്ങളിലും റോഡുകളിലും വിഡിയോ ചിത്രീകരിക്കുന്നത് നിയമ ലംഘനമാണെന്ന് സഊദി പൊലിസിന്റെ മുന്നറിയിപ്പ്. തെരുവുകളില്‍നിന്ന് സെല്‍ഫി എടുക്കുന്നതിനും വിലക്കുണ്ട്. നിയമ ലംഘകര്‍ക്കെതിരേ 10,000 റിയാല്‍ വരെ പിഴചുമത്തുമെന്നും പൊലിസ് അറിയിച്ചു.
മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഊദിയിലെ തെരുവുകളില്‍ ഫോട്ടോ എടുക്കുന്നത് പതിവാണ്. എന്നാല്‍ അനുമതിയില്ലാതെ ദൃശ്യം പകര്‍ത്തുന്നത് നിയമ ലംഘനമാണെന്ന് പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അസീര്‍ അല്‍ ദര്സില് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയവരുടെ ദൃശ്യങ്ങള്‍ മൊറോക്കന്‍ പൗരന് പകര്‍ത്തിയിരുന്നു.
ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. അനുമതിയില്ലാതെ അന്യരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും നിയമ ലംഘനമാണ്. ഇത്തരം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സൈബര്‍ ക്രൈം വിരുദ്ധ നിയമ പ്രകാരവും ശിക്ഷ ലഭിക്കും.
സര്‍ക്കാര്‍ ഓഫിസുകള്‍, പൊലിസ് സ്റ്റേഷനുകള്‍, പൊലിസ് വാഹനങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊലിസ് മുന്നറിയിപ്പ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."