കഞ്ചാവ് കടത്ത്: രണ്ടു പ്രതികള്‍ക്ക് 10 വര്‍ഷം തടവും അര ലക്ഷം പിഴയും
തൊടുപുഴ. ഒരുകിലോ കിലോ 150 ഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ തേനി ജില്ലയില്‍ കമ്പം ഉത്തമപുരം തേവര്‍ തെരുവില്‍ പിച്ചമണി (45 ), കോട്ടയം കഞ്ഞിക്കുഴി മൂലവട്ടം തൈപറമ്പില്‍ ടി.ടി തോമസ് (51) എന്നിവരെ 10 കൊല്ലം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്. ഷാജഹാന്‍ ശിക്ഷിച്ചു.
പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് പ്രതികള്‍ അനുഭവിക്കണം. 2014 മെയ് 20നു ഉച്ചകഴിഞ്ഞു 2ന് കോട്ടയം കുമളി ദേശീയപാതയില്‍ പാമ്പാടി,വെള്ളൂര്‍ ഭാഗത്ത് മോട്ടോര്‍ സൈക്കിളില്‍ രണ്ടുപേര്‍ കഞ്ചാവുമായി എത്തുന്നു എന്ന രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ബി ചിറയത്തും സംഘവും സ്ഥലത്തെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളുടെ കൈവശമിരുന്ന പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്ക്യൂട്ടര്‍ അഡ്വ പി. എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."