HOME
DETAILS
MAL
ട്രംപിനെ സ്വാഗതം ചെയ്ത് തെരേസ മേ
backup
February 15 2017 | 02:02 AM
ലണ്ടന്‍: ശക്തമായ ട്രംപ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പരവതാനി വിരിച്ച് ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് 18 ലക്ഷം പേര് ഒപ്പിട്ടു നല്കിയ പരാതി തള്ളിയാണ് മേ ട്രംപിനെ വീണ്ടും സ്വാഗതം ചെയ്തത്.
സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടികള്‍ അംഗീകരിക്കില്ലെന്നും അവര്‍ അറിയിച്ചു. ജനങ്ങള്‍ ഒപ്പിട്ടു നല്കിയ പരാതി ചര്ച്ചെക്കെടുക്കണമെന്നാണ് ചട്ടം. എന്നാല്‍, അത് തള്ളാന്‍ സര്‍ക്കാരിനും അധികാരമുണ്ട്. ബ്രിട്ടനില്‍ ഈ വര്‍ഷാവസനം ട്രംപിന്റെ സന്ദര്‍ശനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ രാജ്യത്ത് ജനങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."