ദ്വിദിന ശില്പശാല സമാപിച്ചു
പുല്‍പ്പള്ളി: ചരിത്ര നിര്‍മിതിക്ക് ലഭ്യമായ എല്ലാ വിജ്ഞാന ശാഖകളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചരിത്രം പുനര്‍ നിര്‍മിക്കുകയാണ് ചരിത്ര വിദ്യാര്‍ഥികളുടെ ധര്‍മമെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ ചരിത്ര വിഭാഗം മേധാവി ഡോ. കെ ഗോപാലന് കുട്ടി പറഞ്ഞു. പഴശ്ശിരാജാ കോളജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദ്വിദിന ചരിത്ര രചനാ ശില്പശാലയുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. കെ.എസ് മാത്യു, ഡോ. പൗളോമി മുഖര്‍ജി, ഡോ. ജയിംസ് വര്‍ക്കി, ഡോ. കെ.പി രാജേഷ്, ഡോ. സതീഷ് പാലങ്കി, പ്രൊ. പി.ടി ഹരിദാസ്, പ്രൊ. പി ഹരീന്ദ്രന്‍, സുരേന്ദ്രന് ചെറുകോടന്‍, സി.പി അബ്ദുല്‍ മജീദ് എന്നിവര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ.ഒ റോയി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സമാപന സമ്മേളനത്തില്‍ മുണ്ടക്കയം ഗോപി, ഡോ. പി പ്രിയ, ഡോ. സി.എ അനസ്, ഡോ. ജോഷി മാത്യു, ഡോ. റാണി എസ് പിള്ള, പി.കെ ലിസി, പി.ജെ അനിത, ബിബിന്‍ ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."