പി.ഡി.പി സില്‍വര്‍ ജൂബിലി റാലിയും സമ്മേളനവും തൃശൂരില്‍
മലപ്പുറം: പി.ഡി.പി സില്‍വര്‍ ജൂബിലി റാലിയും സമ്മേളനവും ഏപ്രില്‍ 13, 14 തിയതികളില്‍ തൃശൂരില്‍ നടക്കുമെന്ന് പി.ഡി.പി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13നു രാവിലെ എട്ടു മണിക്ക് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഒന്‍പതു മണിമുതല്‍ പ്രതിനിധി സമ്മേളനം നടക്കും. 14ന് മൂന്നു മണിക്ക് ആരംഭിക്കുന്ന സില്‍വര്‍ ജൂബിലി മഹാറാലിയോടനുബന്ധിച്ച് വിദ്യാര്‍ഥി റാലി, വനിതാ റാലി, തൊഴിലാളി റാലി, ബഹുജന റാലി എന്നിവ സംഘടിപ്പിക്കും.
വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ ദേശീയ രാഷ്ട്രീയ സാംസ്കാരിക മനുഷ്യാവകാശ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാനുള്ള ആസൂത്രിത നീക്കമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള സംഘ്പരിവാര്നടത്തുന്നതെന്ന് പൂന്തുറ സിറാജ് പറഞ്ഞു. ഇതിന് തടയിടാന്‍ ഇടത് മതേതര ചേരി രൂപപ്പെടല്‍ അത്യാവശ്യമാണ്. ദേശീയ തലത്തില്‍ ഈ മതേതര ചേരിയെ രൂപപ്പെടുത്തിയെടുക്കാന്‍ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കണം. എന്നാല്‍ കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. ഇത് പുനഃപരിശോധിക്കാന്‍ പാര്‍ട്ടി തയാറാകണമെന്നും പൂന്തുറ സിറാജ് പറഞ്ഞു. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, സംസ്ഥാന ഖജാന്‍ജി ഇബ്രാഹീം തിരൂരങ്ങാടി, ജില്ലാ ജോ.സെക്രട്ടറി സലീം മേച്ചേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."