മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കി കെ.എസ്.ഇ.ബി
മാനന്തവാടി: മുന്നറിയിപ്പില്ലാതെ കെ.എസ.്ഇ.ബി അധിക്യതര്‍ വൈദ്യുതി ബന്ധം മൂന്ന് മണിക്കൂര്‍ വിഛേദിച്ചത് ദുരിതമായി. മാനന്തവാടി സബ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ബന്ധമാണ് ഇന്നലെ രാവിലെ 8.30 മുതല്‍ 11.30 വരെ നിര്‍ത്തിവച്ചത്. കണിയാരത്തുള്ള സബ് സ്റ്റേഷനോട് ചേര്‍ന്നുള്ള മരത്തിന്റെയും മറ്റും കൊമ്പുകള്‍ മുറിച്ച് മാറ്റുന്നതിനായാണ് മൂന്ന് മണിക്കൂര്‍ സമയം വൈദ്യുതി വിതരണം നിര്‍ത്തിവച്ചത്. സാധാരണ ഗതിയില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ വൈദ്യുതി വിതരണം നിര്‍ത്തിയത് ജനങ്ങളെയും വ്യാപാരികളെയും ഒന്നടങ്കം ദുരിതത്തിലാഴ്ത്തി. മാനന്തവാടി സബ് സ്റ്റേഷന് പരിധിയില്‍ വരുന്ന തവിഞ്ഞാല്‍ എടവക, വെള്ളമുണ്ട, തൊണ്ടര്‍നാട്, തിരുനെല്ലി പഞ്ചായത്തുകളിലെയും മാനന്തവാടി മുനിസിപ്പാലിറ്റിയിലെയും വൈദ്യുതി ഉപഭോക്താക്കളാണ് കെ.എസ്ഇബി അധികൃതരുടെ അനാസ്ഥകാരണം ബുദ്ധിമുട്ടിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."