HOME
DETAILS
MAL
തീര്‍ഥാടകരുടെ വാഹനം മറിഞ്ഞു; ആറു പേര്‍ക്ക് പരുക്ക് രണ്ടു പേരുടെ നില ഗുരുതരം
backup
February 15 2017 | 03:02 AM
പൊന്നാനി: കര്‍ണാടകയില്‍നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ പൊന്നാനിയില്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ചമ്രവട്ടം ജങ്ഷനു സമീപം പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയിലാണ് അപകടം. കര്‍ണാടകയില്‍നിന്നു ശബരിമലയിലേക്കു പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ടു കല്‍ത്തൂണുകള്‍ ഇടിച്ചുതെറിപ്പിച്ച് തലകീഴായി മറിയുകയായിരുന്നു .
അപകടത്തില്‍ പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."