HOME
DETAILS
MAL
അസം റൈഫിള്‍സ് ജവാന്മാര്ക്കുനേരെ ആക്രമണം; 9 പേര്‍ക്ക് പരുക്ക്
backup
February 06 2018 | 21:02 PM
ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സ് ജവാന്മാര്ക്കുനേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഇംഫാലിലെ ഖുമാന്‍ ലാംപാക് സ്പോര്‍ട്സ് കോംപ്ലക്സിനടുത്തുള്ള സൈനിക ക്യാംപിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒന്‍പത് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകീട്ട് 5.30നായിരുന്നു ആക്രമണം. പരുക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിനുനേരെയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."