കുല്‍ഭൂഷനെതിരേ പാകിസ്താന്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി
ന്യൂഡല്‍ഹി: ചാരവൃത്തി കേസില്‍ പാക് ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മുന്‍ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെതിരേ ഭീകരത, വിധ്വംസകപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ കൂടി ചുമത്തി.
ജാദവിനെതിരായ ചാരവൃത്തി കേസിന്റെ വിചാരണ പൂര്‍ത്തിയായെന്നും കേസുകള്‍ സംബന്ധിച്ച നടപടികള്‍ തുടരുകയാണെന്നും പാക് ദിനപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ജാദവിന്റെ കേസുമായി ബന്ധപ്പെട്ട് 13 ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
നാവിക ഉദ്യോഗസ്ഥനായിരിക്കെ ജാദവിന്റെ സര്‍വീസ് ഫയലുകള്‍, ബാങ്ക് റെക്കോര്‍ഡ്, പെന്‍ഷന്‍ രേഖകള്‍, മുബാറക് ഹുസൈന്‍ പട്ടേല്‍ എന്ന പാസ്‌പോര്‍ട്ട് എങ്ങനെ കുല്‍ഭൂഷണ് ലഭിച്ചു എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കു വിശദമറുപടിയും പാകിസ്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുബാറക് ഹുസൈന്‍ എന്ന പേരിലുള്ള പാസ്‌പോര്‍ട്ട് ആണോ അസ്സല്‍ അതോ വ്യാജമാണോ എന്നതുള്‍പ്പെടെ വെളിപ്പെടുത്താനും പാക് അധികൃതര്‍ ആവശ്യപ്പെട്ടു.
മുബാറക് ഹുസൈന്‍ എന്ന പേരില്‍ ജാദവ് മുംബൈയിലും പൂനെയിലും മഹാരാഷ്ട്രയിലെ മറ്റു ഭാഗങ്ങളിലും വാങ്ങിക്കൂട്ടിയ സ്വത്തുവകകളുടെ വിശദാംശങ്ങളും പാകിസ്താന്‍ ആരാഞ്ഞിട്ടുണ്ട്.
2106 മാര്‍ച്ചിലാണ് ജാദവ് പിടിയിലായത്. ജാദവിന്റെ പേര് ഹുസൈന്‍ മുബാറക് പട്ടേല്‍ ആണെന്നാണ് പാക് കോടതി പറയുന്നത്. ബലൂചിസ്താനില്‍ ഇന്ത്യയുടെ വിദേശചാരസംഘടനയായ റോയുടെ ചാരനായി പ്രവര്‍ത്തിച്ച് മേഖലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ജാദവിനെതിരായ ആരോപണം.
കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് 47 കാരനായ ജാദവിനെതിരേ പാക് പട്ടാളകോടതി വധശിക്ഷവിധിച്ചത്. 1952ലെ പാക് സൈനിക നിയമത്തിനു കീഴിലെ 59ാം വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹം, ഔദ്യോഗികരഹസ്യനിയമത്തിലെ മൂന്നാംവകുപ്പ് എന്നിവ പ്രകാരമാണ് 2016ല്‍ ജാദവിന് വധശിക്ഷ ലഭിച്ചത്.
ഇതിനെതിരേ ജാദവ് പാക് സൈന്യത്തിന്റെ പരമോന്നത സമിതിക്ക് മുന്‍പാകെ അപ്പീല്‍ നല്‍കിയെങ്കിലും അതു നിരസിക്കപ്പെടുകയായിരുന്നു.
വിധിക്കെതിരേ ഇന്ത്യ നല്‍കിയ അപേക്ഷ പരിഗണിച്ച് കഴിഞ്ഞ മെയില്‍ ഹേഗിലെ രാജ്യാന്തര കോടതി വധശിക്ഷ സ്‌റ്റേചെയ്തിരുന്നു. ഇതുസംബന്ധിച്ച കേസ് നിലവില്‍ രാജ്യാന്തര കോടതിയുടെ പരിഗണനയിലിരിക്കെയാണ് പാകിസ്താന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."