മദ്യ വില്പനശാല മാറ്റുന്നതിനെതിരേ പ്രതിഷേധം
ഇരിട്ടി: തലശ്ശേരി കൂര്‍ഗ് സംസ്ഥാന പാതയില്‍ മട്ടന്നൂരില്‍ സ്ഥിതി ചെയ്യുന്ന ബിവറേജസ് ചില്ലറ മദ്യവില്‍പ്പനശാല ഇരിട്ടിയില്‍ മാറ്റി സ്ഥാപിക്കാന്‍ നീക്കം. സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നീക്കമാരംഭിച്ചത്. മട്ടന്നൂരില്‍ മദ്യഷാപ്പ് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനും ജനങ്ങള്‍ക്കും താത്പര്യമില്ലാത്തതും ഇതിന് സ്ഥലം ലഭിക്കാത്തതുമാണ് ഇരിട്ടിയിലേക്ക് മാറ്റാന്‍ നീക്കമാരംഭിച്ചതിന് കാരണം. ഇതിന് ബിവറേജസ് അധികൃതര്‍ ഇരിട്ടിയില്‍ പലയിടങ്ങളിലായി സ്ഥലം കണ്ടെത്തിയെങ്കിലും സമീപ വാസികളുടെ എതിര്‍പ്പ് ഭയന്ന് തീരുമാനം രഹസ്യമാക്കി വച്ചിരിക്കുകയാണ്. കീഴൂരില്‍ കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്ര വിശ്വാസികളുടെ എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്ന് പയഞ്ചേരിയില്‍ സ്ഥലം കണ്ടെത്തി. പയഞ്ചേരിയില്‍ എതിര്‍പ്പുണ്ടായപ്പോള്‍ പായം പഞ്ചായത്തിലെ എരുമത്തടത്ത് അനുയോജ്യമായ കെട്ടിടം ലഭിച്ചു. എന്നാല്‍ പായം പഞ്ചായത്തിനെ അടുത്തിടെ ലഹരി മുക്ത പഞ്ചായത്താക്കി പ്രഖ്യാപിച്ചതോടെ പുതിയസ്ഥലം കണ്ടെത്തേണ്ട അവസ്ഥയായി. മാത്രമല്ല മദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വട്ട്യറ സെന്റ് സെബാസ്റ്റ്യന്‍സ് അധികൃതരും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."