
പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പാലക്കാട്: കോണ്‍ഗ്രസ് നേതാവും, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എകെ ഷാനിബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംഘടനവിരുദ്ധ പ്രവര്‍ത്തനവും, അച്ചടക്ക ലംഘനവും കാട്ടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് വിടുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ഷാനിബ്.
പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി ഷാനിബ് രംഗത്തെത്തിയിരുന്നു. തുടര്‍ ഭരണം സിപിഎം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും പാലക്കാട് വടകര ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും എകെ ഷാനിബ് ആരോപിച്ചിരുന്നു. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരെന്നും കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് പറഞ്ഞു. ആറന്മുളയില് അടുത്ത തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഷാനിബ് വ്യക്തമാക്കി. ഡോ. പി സരിന്റെ വിജയത്തിനായി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഒരു സമുദായത്തില്‍പ്പെട്ട നേതാക്കളെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും തഴയുകയാണെന്ന് ഷാനിബ് ആരോപിച്ചു. ആ സമുദായത്തില്‍ നിന്ന് താന്‍ മാത്രം മതിയെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിര് നിലപാട് പറഞ്ഞാല്‍ ഫാന്‍സ് അസോസിയേഷന്‍കാരെ ഉപയോഗിച്ച് അപമാനിക്കും. ഷാഫി പറമ്പിലിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രീതി തന്നെ തിരുത്തി. ഉമ്മന്‍ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പില്‍ കൂടുതല്‍ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മന്‍ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി പറമ്പില്‍ അത് അട്ടിമറിച്ച് വിഡി സതീശനൊപ്പം നിന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശന് ആര്‍എസ്എസിന്റെ കാല് പിടിക്കുകയാണെന്നും ഷാനിബ് പറഞ്ഞു.
മാത്രമല്ല വ്യക്തിപരമായ നേട്ടത്തിനല്ല താന്‍ പാര്‍ട്ടി വിടുന്നതെന്നും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പാലക്കാട്ടെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ടെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ തോല്‍ക്കുമെന്നും, സിപിഎമ്മിലേക്കോ, മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കോ ചേരാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് വ്യക്തമാക്കി.
Press conference against the party After Sarin AK Shanib was also expelled from the Congress
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ്
Kerala
• 7 days ago
ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി
Kerala
• 7 days ago
സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു
Kerala
• 7 days ago
ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി
National
• 7 days ago
മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
National
• 7 days ago
ജയ്സാൽമീർ അതിർത്തിയിൽ രണ്ട് പാകിസ്താൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
National
• 7 days ago
വാട്ട്സ്ആപ്പിൽ പുതിയ ഡോക്യുമെന്റ് സ്കാനിംഗ് ഫീച്ചർ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി എളുപ്പം
Tech
• 7 days ago
കൊതുകാണെന്ന് കരുതി തല്ലിക്കൊല്ലാൻ പോകല്ലേ..ചിലപ്പോൾ ചൈനയുടെ കൊതുകിന്റെ വലിപ്പമുള്ള സ്പൈ ഡ്രോൺ ആയിരിക്കാം
Tech
• 7 days ago
കോഴിക്കോട് മണ്ണിടിഞ്ഞുണ്ടായ അപകടം: കുടുങ്ങിക്കിടന്ന തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല, രണ്ടുപേർ ആശുപത്രിയിൽ
Kerala
• 7 days ago
സയണിസ്റ്റ് മിസൈലുകള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന ധീരതക്ക് വെനസ്വേലയുടെ ആദരം; ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സഹര്‍ ഇമാമിക്ക് സിമോണ്‍ ബോളിവര്‍ പുരസ്ക്കാരം
International
• 7 days ago
ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
Kerala
• 7 days ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക
Kerala
• 7 days ago
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍
Kerala
• 7 days ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13532 പേർ
Saudi-arabia
• 7 days ago
മേഘവിസ്ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി
National
• 7 days ago
രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരുക്ക്, എത്തിയത് 10 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്
National
• 7 days ago
300 ദിർഹം ഫോൺ ബില്ലിന്റെ പേരിൽ അബൂദബിയിൽ നടത്തിയ കൊലപാതകം; 17 വർഷങ്ങൾക്കിപ്പുറം പ്രതി ഇന്ദർ ജിത് സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
uae
• 7 days ago
പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി
International
• 7 days ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്
വിവാദമുണ്ടാക്കാനല്ല പോസ്റ്റെന്നും ഡോക്ടര്‍ ഹാരിസ്
Kerala
• 7 days ago
വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
National
• 7 days ago
ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്
uae
• 7 days ago
വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്ക്കുന്നവര് നിരവധി പേരെന്നും ഡോക്ടര്‍
Kerala
• 7 days ago
വരുന്നത് തിരക്കേറിയ വേനല്‍ സീസണ്, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍
uae
• 7 days ago