ബി.ജെ.പി സഊദി പ്രവാസി ഘടകത്തില്‍ ചേരിതിരിവ്; നേതാക്കള്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചത് രണ്ടു സംഘങ്ങളായി
റിയാദ്: ബി.ജെ.പിയുടെ പ്രവാസി സംഘടന രണ്ടു ചേരിയായി. കേന്ദ്ര സഹമന്ത്രി വി.കെ സിങ്ങിന്റെ സന്ദര്‍ശനത്തോടെയാണു പ്രവാസി സംഘടനയിലെ ചേരിതിരിവ് പ്രകടമായത്. സഊദിയിലെത്തിയ മന്ത്രിയെ നേതാക്കള്‍ ഇരു വിഭാഗങ്ങളായാണു സന്ദര്‍ശിച്ചത്. 'സമന്വയ' എന്ന ബാനറില്‍ ഒരു വിഭാഗവും കേരള ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ എന്ന ലേബലില്‍ മറ്റൊരു വിഭാഗവുമായാണു നേതാക്കള്‍ മന്ത്രിയെ സന്ദര്‍ശിച്ചതും നിവേദനങ്ങള്‍ കൈമാറിയതും.
[caption id="attachment_484505" align="alignleft" width="557"] ബി ജെ പി എൻ ആർ ഐ സെൽ നടത്തിയ കൂടിക്കാഴ്ച[/caption]
സമന്വയ റിയാദ് ഘടകം പ്രസിഡന്റ് ശ്രീജേഷ്, വൈസ് പ്രസിഡന്റ് മഗേഷ് പ്രഭാകര്‍, യോഗാചാര്യ സൗമ്യ, ജനറല്‍ സെക്രട്ടറി മധു എടച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് ഒരു സംഘം മന്ത്രിയെ കണ്ടു നിവേദനം നല്‍കിയത്. സമന്വയ റിയാദ് ഘടകത്തിന്റെ മുന്‍ നേതാവും കേരള ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘവും കൂടിക്കാഴ്ച നടത്തി.
അതേസമയം, സമന്വയ ഇന്ത്യന്‍ പ്രവാസികളുടെ പൊതുവേദിയാണെന്നും കേരള ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ അടുത്തിടെ രൂപീകരിച്ച ഘടകമാണെന്നും ഒരു വിഭാഗം ന്യായീകരിച്ചു. ബി.ജെ.പി സംസ്ഥാന നേതാവ് കെ. സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഗള്‍ഫില്‍ രൂപീകരിച്ച ഓവര്‍സീസ് ഫ്രന്‍ഡ്‌സ് ഓഫ് ബി.ജെ.പി എന്ന സംഘടനയുടെ സഊദി ഘടകമാണ് സമന്വയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."