പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് വക ലാപ് ടോപ്പ്
മലപ്പുറം; ഉന്നത വിദ്യാഭ്യാസ രംഗത്തെത്തിയ മുഴുവന്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും ജില്ലാ പഞ്ചായത്ത് ലാപ്ടോപ്പ് നല്കുന്നു. ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിനു വേണ്ടി സ്വന്തം നിലയില്‍ ലാപ്പ് ടോപ്പ് വാങ്ങാന്‍ കഴിയാത്ത പട്ടികജാതി കുടുംബങ്ങളിലെ മിടുക്കരായ കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. ജില്ലയിലെ ഗവ. എയ്ഡഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദത്തിനും പോളി ടെക്നിക്കുകളില്‍ വിവിധ കോഴ്സുകള്‍ക്കും പഠിക്കുന്ന കുട്ടികളായ 440 വിദ്യാര്‍ഥി-വിദ്യാര്ഥിനികള്ക്കാണു ലാപ്പ് ടോപ്പ് നല്‍കുന്നത്. 1.18 കോടി രൂപയാണു ജില്ലാ പഞ്ചായത്ത് ഇതിന് വേണ്ടി ചെലവഴിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മുന്‍ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ ലാപ്ടോപ്പ് വിതരണം നിര്‍വഹിക്കും.
പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്പ് ടോപ്പ് പി.ഉബൈദുള്ള എം.എല്‍.എ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനാകും. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം കൃത്യ സമയത്തു ടൗണ്‍ ഹാളില്‍ എത്തിച്ചേരണമെന്നു ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ ശ്രീമതി ലത അറിയിച്ചു. മലപ്പുറം ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."