HOME
DETAILS
MAL
ബി.ജെ.പി വിടില്ല, വേണമെങ്കില്‍ പുറത്താക്കട്ടെ- യശ്വന്ത് സിന്‍ഹ
backup
February 07 2018 | 07:02 AM
ന്യൂഡല്‍ഹി: ബി.ജെ.പി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്നെ ആവശ്യമില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ പാര്‍ട്ടി തന്നെ പുറത്താക്കട്ടെയെന്നും മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണാനും സംസാരിക്കാനും ഏറെ നാളായി ശ്രമിച്ച് വരികയാണ്. ഈ ആവശ്യം വ്യക്തമാക്കി പ്രധാനമന്ത്രിക്ക് നിരവധി കത്തുകള്‍ അയച്ചെങ്കിലും ഗുണമുണ്ടായിട്ടില്ല. ഇതാണ് രാഷ്ട്ര മഞ്ച് രൂപീകരിക്കാന്‍ പ്രേരണയായത്. എന്‍.ഡി.എ സര്‍ക്കാരിന്റെ നയങ്ങളും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാന പത്രികയും തമ്മില്‍ ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മഞ്ചിന്റെ ലക്ഷ്യമെന്നും സിന്‍ഹ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."