ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം വയോധികനു ക്രൂര മര്‍ദ്ദനം
ജയ്പൂര്‍: ജയ് ശ്രീറാം വിളിക്കാന്‍ ആജ്ഞാപിച്ച് ഒരു കൂട്ടം ആളുകള്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ സിര്‍സോഹി ജില്ലയിലാണ് സംഭവം. മുഹമ്മദ് സാലിം എന്ന 45 വയസുകാരനാണ് യുവാക്കളുടെ ക്രൂരമര്‍ദ്ദനത്തിനിരയായത്.
മൂന്ന് മിനിറ്റ് വീഡിയോയില്‍ വിനയ് മീണ എന്ന 18 വയസുകാരന്‍ സാലിമിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണാം. ജയ് ശ്രീറാം എന്ന് പറയാന്‍ ആവശ്യപ്പെട്ടാണ് യുവാവ് മുഖത്തും തലയിലും പുറത്തും നിരന്തരം മര്‍ദ്ദിക്കുന്നത്. എന്നാല്‍ ദൈവം സര്‍വശക്തനാണെന്ന് സാലിം പറഞ്ഞുകൊണ്ടേയിരുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അബു റോഡ് സിറ്റി സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എസ്.പി ഓം പ്രകാശ് പറഞ്ഞു. ശാരീരികമായി അക്രമിക്കല്‍, മതവികാരം മുറിപ്പെടുത്തല്‍, ശത്രുത വളര്‍ത്തല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."