HOME
DETAILS

സഊദിയില്‍ കൊടും തണുപ്പില്‍ ജോലി ചെയ്യിപ്പിച്ചാല്‍ ശക്തമായ നടപടിയെന്ന് മന്ത്രാലയം

  
backup
February 15 2017 | 14:02 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a4%e0%b4%a3%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2

ജിദ്ദ: കൊടും തണുപ്പില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനെതിരെ സഊദി തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. പ്രതികൂല കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നും സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളോട് നിര്‍ദേശിച്ചു.

മുന്‍കരുതല്‍ സ്വീകരിക്കാതെ കൊടും തണുപ്പില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഒരു തൊഴിലാളിക്ക് 3000 റിയാല്‍ എന്ന തോതില്‍ തൊഴിലുടമകളില്‍ നിന്നും പിഴ ഈടാക്കുമെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു. കൊടും തണുപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴസംഖ്യയും കൂടും. ശക്തമായ ചൂടുള്ള കാലാവസ്ഥയില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം നേരത്തെ പ്രാബല്യത്തില്‍ വന്നിരുന്നു.

അതേസമയം, സ്വദേശിവല്‍ക്കരണ നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായി. പൊലിസിന്റെയും നഗരസഭയുടെയും സഹകരണത്തോടെ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് പരിശോധന നടത്തുന്നത്. സഊദി വനിതകളെ ജോലിക്ക് വെക്കാത്ത മുപ്പതോളം കടകള്‍ റിയാദില്‍ അടപ്പിച്ചു. സ്വദേശികള്‍ക്ക് പകരം വിദേശികളെ ജോലിക്ക് വെച്ച നാല്‍പതോളം നിയമലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്തി. തൊഴില്‍ നിയമലംഘനം കണ്ടെത്താന്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago