സിനിമാ സ്‌റ്റൈലില്‍ തമിഴകം
എം.ജി.ആറിന് ശേഷം ജയലളിത ഭരണത്തിലേറിയപ്പോഴും പ്രശ്‌നങ്ങളുടെ പേമാരി തന്നെ തമിഴകത്ത് അരങ്ങേറിയിരുന്നു. എം.ജി ആറിന്റെ ഭൗതികശരീരം മറീന ബീച്ചിലേക്ക് അടക്കാന്‍ കൊണ്ടുപോകുന്ന വിലാപയാത്രയില്‍ മൃതശരീരം വഹിച്ചിരുന്ന വാഹനത്തില്‍ ജയലളിതയും ഉണ്ടായിരുന്നു. ആ വാഹനത്തില്‍നിന്നു ചവിട്ടി നിലത്തേക്കു വീഴേണ്ടി വന്ന ഒരു സാഹചര്യം മുതല്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള നിശിത വിമര്‍ശനങ്ങളെ തരണം ചെയ്ത് അവസാനം വിടപറയുമ്പോള്‍ തമിഴ് മക്കളുടെ മനസ്സില്‍നിന്ന് ഇഴപിരിക്കാന്‍ കഴിയാത്ത ഒരു മാനസിക ബന്ധം വളര്‍ത്തിയെടുത്തിരുന്നു പുരൈട്ചി തലൈവി.
ശശികലയും തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് കലുഷിതമായ സാഹചര്യത്തില്‍നിന്നു തന്നെ. സിനിമയുടെ നാട്ടില്‍ സിനിമയെ വെല്ലുന്ന രാഷ്ട്രീയരംഗങ്ങള്‍ക്കു കോപ്പുകൂട്ടുകയാണു ചിന്നമ്മ. അവസാനം 131 എം.എല്‍.എ മാരെ അജ്ഞാത വാസത്തിനയച്ചത് മുതല്‍ ക്ലൈമാക്‌സ് എങ്ങനെയെന്ന് അറിയണമെങ്കില്‍ വരും ദിനങ്ങള്‍ കാണുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."