HOME
DETAILS

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

  
Laila
October 11 2024 | 03:10 AM

Diploma holders will come to Anganwadi

തിരുവനന്തപുരം: പ്രീ സ്‌കൂൾ പഠനത്തിൽ കുട്ടികളെ മികവുള്ളവരാക്കാൻ ശാസ്ത്രീയ പരിശീലനം നേടിയ ആയമാർ വരുന്നു. പ്രീസ്‌കൂൾ പഠനത്തിൽ ഡിപ്ലോമ നേടിയവരെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യ കോഴ്‌സ് 16ന് ആരംഭിക്കും.

ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീസ്‌കൂൾ മാനേജ്‌മെന്റ് എന്നാണ് കോഴ്‌സിനു പേര്. എസ്.എസ്.എൽ.സി വിജയിച്ച 18നും 45നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം നൽകുക. ആയമാരായി പ്രവർത്തിക്കുന്നവർക്ക് ശാസ്ത്രീയ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം അനുവദിക്കും.

അങ്കണവാടി, ക്രഷുകൾ, പ്രീ സ്‌കൂളുകൾ എന്നിവിടങ്ങളിലേക്കാണ് ഇവരെ നിയോഗിക്കുക. പൊതു വിദ്യാഭ്യാസ വകുപ്പിന്റേതുകൂടാതെ വനിതാ ശിശു വികസന വകുപ്പ്, പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ്, തദ്ദേശ  സ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം സ്‌കൂളുകൾ നടന്നുവരുന്നുണ്ട്. എന്നാൽ പലേടത്തും ആയമാരുടെ പ്രവർത്തനത്തിൽ പരാതികളുയർന്ന സാഹചര്യമുണ്ടായിരുന്നു. 

അങ്കണവാടി, പ്രീസ്‌കൂൾ തലം കൂടി ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുകയാണ്. നാഷനൽ കൗൺസിൽ ഓഫ് ടീച്ചർ എജ്യൂക്കേഷൻ ആണ് പ്രീ സ്‌കൂൾ അധ്യാപകർക്ക് യോഗ്യത, പരിശീലനം, നിയമനം എന്നീ നിബന്ധനകൾ മുന്നോട്ടുവച്ചത്. ഡിപ്ലോമ കോഴ്‌സ് തുടങ്ങുന്നതോടെ ഈ നിർദേശം സാധൂകരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അങ്കണവാടി അധ്യാപകരെ പരിശീലനം നൽകി ഏർലി ചൈൽഡ് ഹുഡ് അധ്യാപകരാക്കുമെന്ന് ദേശീയ നയം പറയുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  8 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  8 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  8 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  8 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  8 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  8 days ago