തന്നെ ആരും വിഴിഞ്ഞത്ത് തടഞ്ഞിട്ടില്ല: പിണറായി
തിരുവനന്തപുരം: ഓഖി ദുരന്തത്തിനുശേഷം വിഴിഞ്ഞം സന്ദര്‍ശിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ തന്നെ തടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട് താന്‍ പൂന്തുറയിലെ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കാതിരുന്നത് പ്രതിഷേധം ഭയന്നല്ലെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. അന്ന് പൂന്തുറ സന്ദര്‍ശിക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും അതിനാലാണ് അവിടെ എത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മറിച്ചുള്ള ആക്ഷേപങ്ങള്‍ തെറ്റാണെന്നും എം. വിന്‍സന്റ് എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായവരെ സന്ദര്‍ശിക്കാന്‍ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധം കനത്തിരുന്നു. ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാഹനം തടയുകയും വാഹനത്തിനുപുറത്ത് അടിച്ച് രോഷംപ്രകടിപ്പിക്കുകയും ചെയ്തു.
ദുരിതബാധിത മേഖലകളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാറിലാണ് മുഖ്യമന്ത്രി മടങ്ങിയത്. വഴിയൊരുക്കുന്നതിന് പൊലിസിന് വളരെ പണിപ്പെടേണ്ടിവന്നു. വിഴിഞ്ഞം സെന്റ് മേരീസ് പള്ളിയില്‍ ദുരിതബാധിതരെ കണ്ട് മടങ്ങുമ്പോഴാണ് പ്രതിഷേധം ഉണ്ടായത്. പൂന്തുറയിലും മുഖ്യമന്ത്രി സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."