ജയിലിലിരുന്ന് ലാലു പാര്‍ട്ടി പുനഃസംഘടിപ്പിച്ചു; ഭാര്യ ആര്.ജെ.ഡി വൈസ് പ്രസിഡന്റ്
പട്ന: കാലിത്തീറ്റ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് തടവിലിരുന്ന് പാര്‍ട്ടി ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
കേസില്‍ ജാര്‍ഖണ്ഡിലെ റാഞ്ചി ജയിലിലാണ് ലാലു തടവില്‍ കഴിയുന്നത്. പാര്‍ട്ടിയുടെ പുനഃസംഘടനയില്‍ ഭാര്യയും മുന്‍മുഖ്യമന്ത്രിയുമായ റാബ്രി ദേവിയെ ആര്.ജെ.ഡി ഉപാധ്യക്ഷയാക്കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ ശക്തനായ നേതാവെന്ന് വിശേഷിപ്പിക്കുന്ന മുഹമ്മദ് ഷഹാബുദ്ദീനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് മാറ്റിയ ലാലു, പകരം അദ്ദേഹത്തിന്റെ ഭാര്യ ഹെന സാഹബിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ ശക്തിസ്രോതസായി കണക്കാക്കുന്ന ന്യൂനപക്ഷത്തിന് അര്‍ഹമായ പ്രാതിനിധ്യം ലാലു നല്‍കിയിട്ടുണ്ട്. ദേശീയ നിര്‍വാഹക സമിതിയില്‍ കുടുംബാധിപത്യം ശക്തമാണ്. ഭാര്യക്കുപുറമെ മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മകള്‍ മിസാ ഭാരതി അടക്കമുള്ളവരും അംഗങ്ങളാണ്. ദീര്‍ഘകാലമായി ലാലുവിന്റെ വലംകൈയ്യായി നില്ക്കുന്ന എം.എല്‍.എ ഭോല യാദവിനെയും ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റാബ്രിദേവിക്കു പുറമെ രഘുവന്‍ഷ് പ്രസാദ് സിങ്, മുഹമ്മദ് ഇല്ല്യാസ് ഹുസൈന്, ശിവാനന്ദ് തിവാരി, മന്ഗ്നി ലാല്‍ മണ്ഡല് എന്നിവരും ഉപാധ്യക്ഷന്മാരാണ്. പ്രമുഖ അഭിഭാഷകനായ രാം ജെഠ് മലാനിയേയും ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."