ശമ്പളം ലഭിച്ചില്ല: അക്രമം നടത്തിയ വിദേശ തൊഴിലാളികള്‍ അറസ്റ്റില്‍
റിയാദ്: ശമ്പളം കൃത്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് ഓഫിസ് തകര്‍ക്കുകയും ജീവനക്കാരെ അക്രമിക്കുകയും ചെയ്ത വിദേശ തൊഴിലാളികളെ പൊലിസ് അറസ്റ്റ് ചെയ്തു. മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതില്‍ പ്രകോപിതരായി അക്രമം നടത്തിയ ഏഷ്യന്‍ വംശജരെയാണ് പൊലിസ് പിടികൂടിയത്.
വന്‍കിട കരാര്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയിലെ തൊഴിലാളികള്‍ പദ്ധതി പ്രദേശത്ത് അക്രമം അഴിച്ചു വിടുകയായിരുന്നു. റോഡില്‍ അരങ്ങേറിയ പ്രതിഷേധം പുറത്തേക്കു വ്യാപിക്കാതിരിക്കാന്‍ സ്ഥലം വളഞ്ഞ പൊലിസ് ഇവരെ പിടികൂടി.
അക്രമത്തിനു ഇവരെ പ്രേരിപ്പിച്ച കാരണം കണ്ടെത്തുന്നതിനും പൊതു-സ്വകാര്യ വസ്തുക്കള്‍ നശിപ്പിച്ചതിനും യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിനും പിടികൂടിയവരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.
അതേസമയം കമ്പനിയിലെ അറബ് വംശജനായ ഉദ്യോഗസ്ഥന് വേതനവിതരണം വൈകിക്കുകയാണെന്നും നേരത്തെ പലതവണ നല്കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.
സംഭവത്തെ കുറിച്ച് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രിയുടെ ഉപദേഷ്ടാവും മക്ക പ്രവിശ്യ മന്ത്രാലയ ശാഖാ സൂപ്പര്‍ വൈസര്‍ ജനറലുമായ ഡോ. മുഹമ്മദ് അല്‍ ഖഹ്താനി പറഞ്ഞു.
കമ്പനിയിലെ എച്ച്.ആര് വിഭാഗത്തെ വരുത്തി ചോദ്യം ചെയ്തു വിട്ടയച്ചിട്ടുണ്ട്. പിടിയിലായ ഏഷ്യന്‍ തൊഴിലാളികള്‍ ഏതെല്ലാം രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."