താലിബാനുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് യു.എസ്
വാഷിങ്ടണ്‍: താലിബാനുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അമേരിക്ക താലിബാനുമായി അനുരഞ്ജന ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്ന വിവരം പുറത്തുവിട്ടത്. ചര്‍ച്ച ഉടന്‍ നടക്കുമെന്നാണ് വിവരം. കാബൂള്‍ യാത്ര കഴിഞ്ഞു തിരിച്ചെത്തിയ സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സുള്ളിവന് ആണ് വിദേശകാര്യമന്ത്രാലയത്തിന്റെ സെനറ്റ് കമ്മിറ്റിയില്‍ അഫ്ഗാന് നേതാക്കള്‍ക്ക് അമേരിക്കയുമായി രമ്യതയില്‍ പോകാനുള്ള ആഗ്രഹം അറിയിച്ചത്.
ഇതേതുടര്‍ന്നാണ് അമേരിക്കയും ചര്‍ച്ചക്ക് തയാറായത്. താലിബാനുമായുള്ള സമാധാന ചര്‍ച്ചക്ക് പാകിസ്താന്റെ സഹായമുണ്ടാകുമെന്നാണ് അമേരിക്ക കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. താലിബാനുമായി ചര്‍ച്ചക്കില്ലെന്ന തന്റെ മുന്‍ നിലപാടില്‍ നിന്ന് പ്രസിഡന്റ് ട്രംപ് അയയുന്നതായാണ് വിവരം. ജനുവരിയിലുണ്ടായ ആക്രമണത്തില്‍ നൂറിലധികം ആളുകള്‍ മരിച്ചതിനെ തുടര്‍ന്ന് താലിബാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."