മികവിലേക്ക് കാല്‍വച്ച് പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി
താമരശേരി: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സമഗ്ര വികസനത്തിനു പദ്ധതികള്‍ തയാറാക്കി. എന്റെ സ്‌കൂള്‍ എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതി വിവിധ ഏജന്‍സികളില്‍ നിന്ന് ലഭ്യമാക്കിയാണ് നടപ്പാക്കുന്നത്.
വരുന്ന ഇരുപത് വര്‍ഷം മുന്നില്‍ക്കണ്ട് 20 കോടി രൂപയുടെ വികസനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇപ്പോള്‍ ലഭിച്ചു കൊണ്ടണ്ടിരിക്കുന്ന പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എം.പി, എം.എല്‍.എ തുടങ്ങിയ ഫണ്ടണ്ടുകളോടൊപ്പം കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടണ്ടുകള്‍കൂടി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി പി.ടി.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എം.എല്‍.എയുടെ ഫണ്ടണ്ടില്‍ നിന്ന് അന്‍പതു ലക്ഷം രൂപയുടെ പദ്ധതിയില്‍ ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം പുരോഗമിച്ചു വരികയാണ്.
കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിങ്, ഐ.എ.എസ്, ഐ.പി.എസ് പോലുള്ള മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ തയാറെടുപ്പിക്കുന്നതിന് മള്‍ട്ടി യൂട്ടിലിറ്റി റൂം, കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് ആംഫി തിയറ്റര്‍, ജീവിതശൈലീ രോഗങ്ങള്‍ക്കെതിരേ സജ്ജരാക്കുന്നതിന് ഹെല്‍ത്ത് ഫിറ്റ്‌നസ് റൂം എന്നിവയും സ്ഥാപിക്കും.
നിരവധി പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മള്‍ട്ടിപര്‍പസ് സ്റ്റേഡിയം ഒരുക്കുന്നതിലൂടെ മഴവെള്ള സംഭരണം കൂടി സാധ്യമാകുന്ന തരത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.
സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യംവച്ച് നാളെ മൂന്നിനു സ്‌കൂളില്‍ വികസന സെമിനാര്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രിന്‍സിപ്പല്‍ റെന്നി ജോര്‍ജ്, പ്രധാനാധ്യാപിക ഡെയ്‌സി സിറിയക്, പി.ടി.എ വൈസ് പ്രസിഡന്റ് പി. സുധാകരന്‍, എസ്.എസ്.ജി കണ്‍വീനര്‍ എന്‍.കെ അജിത്കുമാര്‍, എം. മുഹമ്മദ് അഷ്‌റഫ്, ദിനേഷ് പൂനൂര്‍, സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍, ഗഫൂര്‍ ചാലില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."