HOME
DETAILS

കെ.എസ്.ആര്‍.ടി.സിയിലെ ഭരണ സംവിധാനത്തില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍

  
backup
February 08 2018 | 15:02 PM

645654645645654-2

കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ പുന: ക്രമീകരണത്തിന്റെ ഭാഗമായി ഭരണ സംവിധാനത്തില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാരും ദൈനംദിന കളക്ഷനില്‍ നിന്ന് നിശ്ചിത തുക മാറ്റി പെന്‍ഷന്‍ നല്‍കാനാവില്ലെന്ന് കെ.എസ്.ആര്‍.ടി.സിയും ഹൈക്കോടതിയില്‍ വ്യക്തമാക്കി. പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണമെന്നും പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാവശ്യപ്പെടുന്ന ഹര്‍ജികളില്‍ ഇരു കൂട്ടരും നല്‍കിയ സത്യവാങ്മൂലങ്ങളിലാണ് ഇക്കാര്യം പറയുന്നത്. കോര്‍പ്പറേഷന്റെ പുന: ക്രമീകരണത്തെക്കുറിച്ച് പഠിച്ച് പ്രൊഫ. സുശീല്‍ ഖന്ന നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതനുസരിച്ച് ഗതാഗത വകുപ്പ് അഡി. സെക്രട്ടറി എസ്. മാലതിയാണ് സത്യവാങ്മൂലം നല്‍കിയത്. ഇടക്കാല റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളനുസരിച്ച് പുന:ക്രമീകരണം തുടങ്ങി. ഭരണ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കരാറടിസ്ഥാനത്തില്‍ രണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരെയും ഒരു ഡെപ്യൂട്ടി ജനറല്‍ മാനേജരെയും നിയമിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ (അഡ്മിനിസ്‌ട്രേഷന്‍) ചുമതല ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് (ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) കൈമാറാന്‍ നിര്‍ദേശിച്ചു.

എക്‌സിക്യൂട്ടീവ് ഡയറക്ടറെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ സോണുകളിലൊരിടത്ത് നിയോഗിക്കും. ഷെഡ്യൂളുകള്‍ പുന: ക്രമീകരിച്ചു. ജോലി സമയം എട്ട് മണിക്കൂറാക്കി. മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ ജോലി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാക്കി. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ഡ്യൂട്ടി ശാസ്ത്രീയമായി പരിഷ്‌കരിച്ചു. വര്‍ക്ക്‌ഷോപ്പുകളുടെ നിലവാരം, എന്‍ജിന്‍ റീ കണ്ടീഷനിംഗ്, ബസ് - സ്റ്റാഫ് അനുപാതം തുടങ്ങിയവ ദേശീയ ശരാശരിയിലെത്തിക്കാന്‍ നടപടികളെടുത്തു. ഇന്ധനം ലാഭിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇന്‍സെന്റീവ് നല്‍കി. 900 പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ് ബിയില്‍ നിന്ന് 324 കോടി രൂപയെടുക്കാന്‍ അനുമതി നല്‍കി. ഈ സാമ്പത്തിക വര്‍ഷം 685 കോടി രൂപ നല്‍കി. മാര്‍ച്ചിന് മുമ്പ് പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ നടപടികളെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

എസ്.ബി.ഐയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുഖേന ഉയര്‍ന്ന പലിശയുള്ള ഹ്രസ്വകാല വായ്പകളെ കുറഞ്ഞ പലിശയുള്ള ദീര്‍ഘകാല വായ്പകളാക്കി മാറ്റാന്‍ നടപടി തുടങ്ങി. പെന്‍ഷന്‍ നല്‍കാന്‍ ഡെയ്‌ലി കളക്ഷനില്‍ നിന്ന് നിശ്ചിത തുക മാറ്റി വെച്ചാല്‍ പൊതുഗതാഗതം സ്തംഭിക്കും. ഈ സാമ്പത്തിക വര്‍ഷം ഏറ്റവും അധികം വരുമാനമുണ്ടായ ജനുവരിയിലെ കണക്കാണ് ഇതിനു വേണ്ടി പരിശോധിച്ചത്. എന്നിട്ടും പ്രതിദിനം 95. 6 ലക്ഷമാണ് നഷ്ടം. ദൈനംദിന ചെലവുകള്‍ക്കു പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്. സ്‌പെയര്‍ പാര്‍ട്‌സിനും ഇന്ധനത്തിനും കൃത്യമായി പണം നല്‍കാത്തതിനാല്‍ ഈ വകയിലെ ഇളവുകള്‍ നഷ്ടമാകുന്നു. എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിലെ ചില ബാങ്കുകള്‍ ആയിരം കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. മറ്റു ചില ബാങ്കുകളുടെ നടപടികള്‍ ഈ മാസം അവസാനം പൂര്‍ത്തിയാകും.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago