സാംസ്‌കാരിക ഘോഷയാത്രയോടെ മാമാങ്കമഹോത്സവത്തിന് സമാപനം
തിരുനാവായ: സാംസ്‌കാരിക ഘോഷയാത്രയോടെ മാമാങ്കമഹോത്സവത്തിന് സമാപനം.നാല് ദിവസമായി നടന്ന മാമാങ്ക ഉത്സവത്തിന് സമാപനം കുറിച്ചു നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ നിരവധി പേര്‍ അണിച്ചു. നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ സാംസ്‌കാരിക, രാഷ്ട്രീയ നായകമാരും ജനപ്രതിനിധികളും പങ്കാളികളായി.
കളരി സംഘം, എന്‍.സി.സി കേഡറ്റുകള്‍,കുടുംബശ്രീ യൂനിറ്റ്, സ്‌കൂള്‍ വിദ്യാര്‍ഥികളും അണിനിരന്നു. ഡി.ടി.പി.സി സെക്രട്ടറി കെ.എ സുന്ദരന്‍, പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എശ്ശേരി, വൈസ് പ്രസിഡന്റ് ആനി ഗോഡ് ലീഫ്, ബ്ലോക്ക് അംഗങ്ങളായ മുളക്കല്‍ മുഹമ്മദലി, സി.പി സൈഫുന്നിസ, പഞ്ചായത്ത് അംഗങ്ങളായ ടി വേലായുധന്‍, സി.പി ഹക്കീമ, ഹഫ്‌സത്ത് മാങ്കടവത്ത്, ഹസീന തോട്ടത്തില്‍, ആയിശ, റംല ഇരിങ്ങാവൂര്‍ വളപ്പില്‍, പ്രഭാകരന്‍ തെയ്യന്‍, ആയപ്പള്ളി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
സമാപന സമ്മേളനം ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്‌സത്ത്, പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി, ഡി.ടി.പി.സി സെക്രട്ടറി കെ.എ സുന്ദരന്‍, ആനി ഗോഡ് ലീഫ്, മുളക്കല്‍ മുഹമ്മദലി, ടി വേലായുധന്‍, ഇ.പി സുഹറ, ഐ.വി റംല, അബ്ദുനാസര്‍ പി, കെ.വി അബ്ദുല്‍ കാദര്‍, ആയിശ, ഹക്കീമ സി.പി, കുന്നത്ത് സുഹറ, ചങ്ങം മ്പള്ളി മുഹമ്മദ് ഗുരുക്കള്‍ ,നിഷാദ് ഗുരുക്കള്‍ ചങ്ങംമ്പള്ളി സംസാരിച്ചു.
ചങ്ങരംകുളത്ത് തീപിടിത്തം; തെങ്ങുകള്‍ കത്തിക്കരിഞ്ഞുചങ്ങരംകുളം: ജില്ലാ അതിര്‍ത്തിയായ പാവിട്ടപ്പുറം കോലിക്കരക്ക് സമീപം വളയംകുളം ശാന്തിനഗര്‍ പാടത്ത് സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടത്തില്‍ മുപ്പത്തോളം തെങ്ങുകള്‍ കത്തിക്കരിഞ്ഞു.
നാലകത്ത് ആസ്യയുടെ ഉടമസ്ഥതയിലുളള മുപ്പത് സെന്റിലെ മുപ്പതോളം തെങ്ങാണ് കത്തിക്കരിഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. മദ്യപാനികളുടേയും സാമൂഹ്യ ദ്രോഹികളുടേയും വിളയാട്ട കേന്ദ്രമാണിതെന്നും അഗ്നിബാധക്ക് പിന്നില്‍ ഇത്തരക്കാരാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
കടുത്ത ചൂടും നാട്ടുകാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പെടാതിരുന്നതും കൂടുതല്‍ തെങ്ങുകള്‍ കത്തിക്കരിയാന്‍ കാരണമായി. പല തെങ്ങുകളിലെ കൂമ്പുകള്‍ വരെ കത്തിക്കരിഞ്ഞു. പൊന്നാനിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."