അതിരപ്പിള്ളി അണക്കെട്ടിന് പിണറായി മനക്കോട്ട കെട്ടേണ്ട: പി.എം സാദിഖലി
തൃശൂര്‍: മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പ്രകടനപത്രികയില്‍ പുതിയൊരു ഡാം വാഗ്ദാനം ചെയ്തവര്‍ മഷിയുണങ്ങുംമുന്‍പേ ജനത്തിനുനേരെ കൊഞ്ഞനം കുത്തുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി.
അതിരപ്പിള്ളി അണക്കെട്ടിനായി മുഖ്യമന്ത്രി പിണറായി വിജയന് മനക്കോട്ട കെട്ടേണ്ടെന്നും തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
വോട്ടുചെയ്തു വിജയിപ്പിച്ച ജനങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ അധികാരമേറ്റു കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സ്വീകരിക്കുന്നുതെന്നു വ്യക്തമാണ്. ജനങ്ങള്‍ നല്കിയ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള ലൈസന്‍സായി കാണരുത്. കേരളത്തിന്റെ ഏതു പൊതുവികസന ആവശ്യം നിറവേറ്റാനാണ് അതിരപ്പിള്ളി പദ്ധതിയെന്ന് അതിനുവേണ്ടി വാദിക്കുന്ന സി.പി.എം വ്യക്തമാക്കണം.
ജനങ്ങളുടെ ആശങ്കകള്‍ ദുരീകരിക്കുന്നതിനു പകരം ഗെയില്‍ പൈപ്പ്ലൈനിനുവേണ്ടി മുഖ്യമന്ത്രി നടത്തിയ ഏകപക്ഷീയ പ്രഖ്യാപനം വോട്ടു ചെയ്ത ജനങ്ങളോടുള്ള മറ്റൊരു വെല്ലുവിളിയാണ്.
ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റിയും തൃപ്തികരമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കിയും മാത്രമെ ഗെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കൂവെന്നു സാദിഖലി പറഞ്ഞു.
മോദിയുടെ ഫാസിസ്റ്റ് രീതിയും പിണറായിയുടെ സ്റ്റാലിനിസ്റ്റ് സമീപനവും ഒരുപോലെ അപകടകരമാണെന്ന് വരുംകാലം തെളിയിക്കുമെന്നും സാദിഖലി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."