HOME
DETAILS

പറമ്പിക്കുളം- ആളിയാര്‍ കരാര്‍: മുഖ്യമന്ത്രി കത്തയച്ചു

  
backup
February 08 2018 | 19:02 PM

%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95-9


തിരുവനന്തപുരം: പറമ്പിക്കുളം- ആളിയാര്‍ കരാര്‍പ്രകാരം കേരളത്തിന് 400 ക്യൂസെക്‌സ് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
ഉഭയകക്ഷി കരാര്‍പ്രകാരം ചിറ്റൂര്‍ പുഴയിലെ മണക്കടവ് ചിറയിലൂടെ ഫെബ്രുവരി 15 വരെ ദിവസം 400 ക്യൂസെക്‌സ് (സെക്കന്റില്‍ 400 ഘനയടി) വെള്ളമാണ് ലഭിക്കേണ്ടത്. എന്നാല്‍, ആവശ്യമായ വെള്ളം വിട്ടുനല്‍കാന്‍ തമിഴ്‌നാട് തയാറാകുന്നില്ല.
ഫെബ്രുവരി ആറിന് 131 ക്യൂസെക്‌സും ഏഴിന് 67 ക്യൂസെക്‌സും മാത്രമാണ് വിട്ടുതന്നത്. എട്ടിന് രാവിലെ എട്ടിന് രേഖപ്പെടുത്തിയത് വെറും 32 ക്യൂസെക്‌സ് മാത്രമാണ്. ഈ നിലയിലുള്ള വെള്ളത്തിന്റെ കുറവും കരാര്‍ലംഘനവും ഉല്‍കണ്ഠയുളവാക്കുന്നതാണ്. ഫെബ്രുവരി 15 വരെ 400 ക്യൂസെക്‌സ് വെള്ളം നല്‍കണമെന്നും തുടര്‍ന്നുള്ള വിഹിതം ഫെബ്രുവരി 10ന് ചെന്നൈയില്‍ ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് നിശ്ചയിക്കണമെന്നുമാണ് ജനുവരി 19ന് ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നത്.
കരാര്‍പ്രകാരമുള്ള വെള്ളം ലഭിക്കാത്തത് പാലക്കാട് ജില്ലയിലെ കര്‍ഷകരെ കടുത്ത പ്രയാസത്തിലാക്കിയിരിക്കുകയാണ്. വരള്‍ച്ചയും നെല്‍കൃഷിനാശവുമായിരിക്കും ഇതിന്റെ ഫലം. ജില്ലയില്‍ ഇപ്പോള്‍തന്നെ കുടിവെള്ളക്ഷാമമുണ്ട്. ഇത് കണക്കിലെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി പ്രത്യേകം ഇടപെട്ട് ഫെബ്രുവരി 15 വരെ കേരളത്തിന് കരാര്‍പ്രകാരമുള്ള 400 ക്യൂസെക്‌സ് വെള്ളം ലഭ്യമാക്കണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago