HOME
DETAILS
MAL
പാമ്പാടി നെഹ്റു കോളജ് കൈയേറിയ വനഭൂമി തിരിച്ചുപിടിക്കാന്‍ വനം വകുപ്പ് കോടതിയിലേക്ക്
backup
February 16 2017 | 04:02 AM
ചെറുതുരുത്തി: പാമ്പാടി നെഹ്റു കോളജ് കൈയേറി കൈവശം വച്ചിരിക്കുന്ന വനഭൂമി തിരിച്ചുപിടിക്കാന്‍ വനം വകുപ്പ് കോടതിയിലേക്ക്. കോളജ് ഒന്നരയേക്കര്‍ വനഭൂമി ഭൂമി കൈയേറി എന്നാണ് കണ്ടെത്തിയിരുന്നത്. 2016 ഒക്ടോബറില്‍ ഇതില്‍ ഭൂരിഭാഗം ഭൂമിയും തിരിച്ചുപിടിച്ചിരുന്നു.
നിലവില്‍ ബാഡ്മിന്റന്‍ കോര്‍ട്ട് നിലനില്‍ക്കുന്ന സ്ഥലം നിക്ഷിപ്ത വനഭൂമിയാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കോളജ് മാനേജ്മെന്റിന് നേരത്തെ വനംവകുപ്പ് നോട്ടിസ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."