ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് അവഗണന; സര്‍ക്കാരുകള്‍ വന്‍കിട പദ്ധതികള്‍ക്കുപിന്നാലെ
തിരുവനന്തപുരം: സര്‍ക്കാരുകള്‍ അതിരപ്പിള്ളി പോലുള്ള വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കു പിന്നാലെ പോകുമ്പോള്‍ ചെറുകിട പദ്ധതികള്‍ക്ക് അവഗണന.
സംസ്ഥാനത്ത് ചെറുകിട പദ്ധതികളില്‍ നിന്നായി ഈ വര്‍ഷം 68.1 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായിരുന്നു ബോര്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ അവഗണനകാരണം ഇവയുടെ നിര്‍മാണപ്രവൃത്തികള്‍ എങ്ങുമെത്തിയില്ല.
വെളളത്തൂവല്‍, പെരുന്തേനരുവി, ചിമ്മിണി, ഭൂതത്താന്‍കെട്ട്, ആഢ്യന്‍പാറ, ബാരപോള്‍, ചാത്തന്‍കോട്ട്നട, വിലങ്ങാട്, കക്കയം എന്നീ പദ്ധതികളുടെ നിര്‍മാണമാണ് നിലച്ചത്. ഇതില്‍ കക്കയം പദ്ധതിക്ക് ഭരണാനുമതി പോലും ലഭിച്ചിട്ടില്ല.
കൂടാതെ ബോര്‍ഡിനു കീഴിലുള്ള കല്ലട, പേപ്പാറ, മലങ്കര, മദുപ്പെട്ടി, മലമ്പുഴ, ലോവര്‍ മീന്മുട്ടി, ചെമ്പൂക്കടവ് 1, ചെമ്പൂക്കടവ് 2, ഉറുമി 1, ഉറുമി 2, കുറ്റ്യാടി, പീച്ചി എന്നീ പദ്ധതികളില്‍ നിന്ന് 52.85 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതും വിജയം കണ്ടിട്ടില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."